Monday, April 29, 2024 12:30 pm

താരൻ അകറ്റാൻ ഇതാ ചില പ്രകൃതിദത്ത വഴികൾ

For full experience, Download our mobile application:
Get it on Google Play

എല്ലാ പ്രായക്കാരുടെയും പരാതിയാണ് മുടിയിലെ താരന്‍. ചൂടുകാലമെന്നോ തണുപ്പ് കാലമെന്നോ വ്യത്യാസം താരനില്ല. മിക്കവര്‍ക്കും താരന്‍ ഒരു പ്രശ്‌നമാണെങ്കിലും തലയിലെ ചൊറിച്ചില്‍ അസഹ്യമായി പൊടി പോലെ വീഴാന്‍ തുടങ്ങുമ്പോഴാണ് പ്രതിവിധി തേടി നെട്ടോട്ടമോടുക. തലയോട്ടിയിലെ ചര്‍മ്മത്തെ ബാധിക്കുന്ന ഈ ഫംഗസിനെ തടയാന്‍ ചില പ്രകൃതിദത്ത വഴികൾ ഉപയോ​ഗിക്കാവുന്നതാണ്.

കറ്റാര്‍വാഴയുടെ നീര് മുടിവളരാനും താരന്‍ മാറാനും ഏറെ സഹായകരമാകും. എണ്ണമയം നീക്കം ചെയ്ത് ശേഷം തലയോട്ടിയില്‍ കറ്റാര്‍വാഴയുടെ നീര് നന്നായി തേച്ച്പിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക. ശേഷം കഴുകി കളയുക.ഉണങ്ങിയ നെല്ലിക്ക പൊടി തുളസി ഇലയ്ക്കൊപ്പം അരച്ച മിശ്രിതം തലയില്‍ തേച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക. ഇത് താരനകറ്റാന്‍ ഫലപ്രദമായ ഒരു മാര്‍ഗമാണ്.അല്പം ആല്‍മണ്ട് ഓയിലിനോടൊപ്പം ഒലിവ് ഓയിലും ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് താരന്‍ നിയന്ത്രിക്കാന്‍ സഹായകരമാകും.തൈര് തലയില്‍ പുരട്ടി പത്ത് മിനിറ്റ് തേച്ച് പിടിപ്പിച്ചതിന് ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം. താരൻ അകറ്റാനും മുടിതഴച്ച് വളരാനും ഈ പാക്ക് സഹായിക്കും.മുട്ടയുടെ മഞ്ഞക്കരു തലയില്‍ തേച്ച് പിടിപ്പിച്ചശേഷം അരമണിക്കൂര്‍ കഴിഞ്ഞ ശേഷം ഷാംപൂവോ താളിയോ ഇട്ട് കഴുകിക്കളയുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കരാട്ടെ കോച്ചിങ്‌ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

0
റാന്നി : ജില്ലാ സ്പോർട്സ് കൗൺസിലും ഒളിമ്പിക് അസോസിയേഷനും ചേർന്ന്...

പത്തനാപുരം KSRTC ഡിപ്പോയിൽ കൂട്ട അവധി ; 15 സർവീസുകൾ മുടങ്ങി

0
പത്തനാപുരം: പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ കൂട്ട അവധി. ഡിപ്പോയിൽ 15 സർവീസുകൾ...

ആലപ്പുഴയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോലീസിനെ ആക്രമിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ

0
ആലപ്പുഴ: ആലപ്പുഴ പുല്ലുകുളങ്ങരയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോലീസിനെ ആക്രമിച്ച സംഭവത്തിൽ...

പാ​ക്കി​സ്ഥാ​നി​ൽ ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ജ​ഡ്‌​ജി​യെ മോ​ചി​പ്പി​ച്ചു

0
ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ജ​ഡ്‌​ജി​യെ മോ​ചി​പ്പി​ച്ചു. ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വ പ്ര​വി​ശ്യ​യി​ൽ...