മോട്ടോ ജിപി 2021 റൗണ്ട് 16 ; ആദ്യസ്ഥാനങ്ങളുമായി റെപ്സോള്‍ ഹോണ്ട

For full experience, Download our mobile application:
Get it on Google Play

കൊച്ചി : 2021 മോട്ടോ ജിപി ലോക ചാമ്പ്യന്‍ഷിപ്പിന്റെ 16-ാം റൗണ്ടില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ സ്വന്തമാക്കി റെപ്സോള്‍ ഹോണ്ട ടീം. റെപ്സോള്‍ ഹോണ്ടയുടെ മാര്‍ക്ക് മാര്‍കേസ് തുടര്‍ച്ചയായ രണ്ടാം തവണയും ഒന്നാമനായപ്പോള്‍ സഹതാരം പോള്‍ എസ്‍പാര്‍ഗോ തന്റെ ഏറ്റവും മികച്ച മോട്ടോജിപി ഫിനിഷിങോടെ റെപ്സോള്‍ ഹോണ്ട ടീമിനായി അരങ്ങേറ്റ വിജയവും കുറിച്ചെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

2017 അരഗോണ്‍ ജിപിക്ക് ശേഷം റെപ്സോള്‍ ഹോണ്ട ടീം ആദ്യരണ്ട് സ്ഥാനങ്ങളും നേടുന്നത് ഇതാദ്യമാണ്. ഈ വര്‍ഷത്തെ അവസാന രണ്ട് റൗണ്ടുകളിലും ഈ ഫോം തുടരാനാണ് ഇരു റൈഡര്‍മാരും ലക്ഷ്യമിടുന്നത്. റെപ്സോള്‍ ഹോണ്ട ടീമിന്റെ 450-ാമത് ഗ്രാന്‍പ്രീ റേസ് ആയിരുന്നു ഇറ്റലിയില്‍ നടന്നത്. കഴിഞ്ഞ മത്സരത്തില്‍ ടീം അവരുടെ 450-ാമത്തെ പ്രീമിയര്‍ ക്ലാസ് പോഡിയം ആഘോഷിച്ചതിന് പിന്നാലെയാണ് ഈ നേട്ടം. തുടര്‍ച്ചയായ വിജയത്തോടെ 142 പോയിന്റുമായി മാര്‍ക്ക് മാര്‍ക്വേസ് മോട്ടോ ജിപി ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്ഥാനത്തെത്തി.

അഞ്ചാം സ്ഥാനത്തുള്ള ജാക്ക് മില്ലറേക്കാള്‍ വെറും ഏഴ് പോയിന്റ് വ്യത്യാസം മാത്രമാണുള്ളത്. അതേസമയം 90 പോയിന്റുള്ള പോള്‍ എസ്‍പാര്‍ഗോ 12-ാം സ്ഥാനത്തായി. 2021 മോട്ടോജിപി വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് നേടിയ ഫാബിയോ ക്വാര്‍ട്ടരാരോയെയും യമഹയെയും ഹോണ്ട എച്ച്ആര്സിയും റെപ്സോള് ഹോണ്ട ടീമും അഭിനന്ദിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...