Monday, May 6, 2024 10:45 pm

പ്രവാചക ദർശനങ്ങളിലെ സഹജീവിസ്നേഹം കാലഘട്ടത്തിന്റെ ആവശ്യം – ആന്റോ ആന്റണി എം.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രവാചകൻ മുഹമ്മദ് നബി ലോകത്തിന് പകർന്ന് നൽകിയത് മാനവ സാഹോദര്യത്തിന്റെ സന്ദേശമാണെന്ന് ആന്റോ ആന്റണി എം പി പറഞ്ഞു. കേരളാ മുസ്‌ലിം യുവജന ഫെഡറേഷൻ (കെ.എം.വൈ.എഫ്) പത്തനംതിട്ട ജില്ലാ കമ്മിറ്റി കാട്ടൂർ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ മുഹമ്മദ് നബി വിശുദ്ധ വ്യക്തിത്വം; സമഗ്ര ആദർശം എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ജില്ലാ മീലാദ് സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരസ്പര സ്നേഹവും സഹജീവികളോട് കാരുണ്യത്തോട് പെരുമാറാനും പഠിപ്പിച്ച മുഹമ്മദ് നബിയുടെ വിശുദ്ധ വ്യക്തിത്വം ലോകത്തിനാകെ മാതൃകയാണ്. ബഹുസ്വരതയുടെയും മതേതരത്വത്തിന്റെയും നാടായ നമ്മുടെ നാടിന്റെ മാനവ സാഹോദര്യം നിലനിർത്തേണ്ടത് നമ്മുടെ കടമയാണ്. പ്രവാചകന്റെ ജീവിത സന്ദേശം സമൂഹമാകെ മാതൃകയാക്കണമെന്നും ആന്റോ ആന്റണി എം പി പറഞ്ഞു.

കെ.എം.വൈ.എഫ് ജില്ലാ പ്രസിഡന്റ് മണ്ണടി അർഷദ് ബദ്‍രി അധ്യക്ഷത വഹിച്ചു. വി എച്ച് അലിയാർ മൗലവി അൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന ഉസ്താദുമാരെ ആദരിക്കലും സമ്മാനദാനവും കെ.എം വൈ എഫ് സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി നിർവ്വഹിച്ചു. ദക്ഷിണ കേരളാ ജംഇത്തുൽ ഉലമാ ജില്ലാ പ്രസിഡന്റ് അബ്ദുൽ ശുക്കൂർ ഖാസിമി മീലാദ് സന്ദേശം നൽകി.

മുഹമ്മദ് സ്വാദിഖ് കുലശേഖരപതി, മൗലവി സൈനുദ്ധീൻ സിറാജി, അബ്ദുൽ കാദിർ അബ്‍റാരി, യൂസഫ് ഹാജി മോളൂട്ടി, ളാഹ അബ്ദുൾ റഹിം മൗലവി, പൂവൻപാറ ഹുസൈൻ മൗലവി, തൻസീർ റഹ്‌മാനി, നൂർ മുഹമ്മദ്, യാസീൻ വിളയിൽപറമ്പിൽ, സുബൈർ കുട്ടി, പരീത് പുതുചിറ, അഡ്വ.ശിനാജ്, അഷ്റഫ് മൗലവി, യൂസുഫ് മൗലവി, ബാസിത്ത് താക്കര, തലഹ ഏഴംകുളം തുടങ്ങിയവർ സംസാരിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

0
തിരുവനന്തപുരം : കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍ര്‍ യദുവുമായുളള തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രനും...

മലയാള നടി കനകലത അന്തരിച്ചു

0
തിരുവനന്തപുരം : നടി കനകലത അന്തരിച്ചു. 63 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍...

കൊല്ലം കുമാർ ജംഗ്ഷന് സമീപം പോലീസ് നടത്തിയ പരിശോധനയിൽ വീണ്ടും രാസ ലഹരി വേട്ട

0
കൊല്ലം: കൊല്ലം കുമാർ ജംഗ്ഷന് സമീപം പോലീസ് നടത്തിയ പരിശോധനയിൽ വീണ്ടും...

മുൻ അടൂർ തഹസിൽദാർക്കെതിരെ അച്ചടക്ക നടപടിയുമായി റവന്യൂ വകുപ്പ്

0
പത്തനംതിട്ട: വാല്യുവേഷൻ സർട്ടിഫിക്കറ്റ് നൽകിയതിൽ അഴിമതി എന്ന പരാതിയിൽ മുൻ തഹസിൽദാർക്കെതിരെ...