പള്ളിക്കും രൂപക്കൂടുകള്‍ക്കും നേരെ ആക്രമണം : പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പള്ളിക്കും രൂപക്കൂടുകള്‍ക്കും നേരെ ആക്രമണം നടത്തിയ പ്രതി പിടിയില്‍. നേര്യമംഗലം അള്ളുങ്കല്‍ കളപ്പുരയ്ക്കല്‍ വീട്ടില്‍ സിജോ (മനോജ് 40 )ആണ് ഊന്നുകല്‍ പോലിസിന്റെ പിടിയിലായത്.  കുര്യന്‍പാറ, ഊന്നുകല്‍, അള്ളുങ്കല്‍ ഭാഗങ്ങളിലെ പള്ളിക്കും രണ്ട് കപ്പേളകള്‍ക്കും നേരെ കഴിഞ്ഞയാഴ്ചയാണ് ആക്രമണം ഉണ്ടായത്.

ഇതേ തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് സംഭവ സ്ഥലം സന്ദര്‍ശിച്ച്‌ അനേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു.  തുടര്‍ന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. പ്രത്യേക സംഘം ദിവസങ്ങളോളം സംഭവസ്ഥലങ്ങളില്‍ ക്യാമ്പ്  ചെയ്താണ് പ്രതിയെ കണ്ടെത്തിയത്.

മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന ഇയാള്‍ രാത്രികാലങ്ങളില്‍ ഒറ്റക്ക് കറങ്ങി നടന്ന് പല ദിവസങ്ങളിലായാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. മൂവാറ്റുപുഴ ഡിവൈഎസ്പി എസ് മുഹമ്മദ് റിയാസ്, ഇന്‍സ്‌പെക്ടര്‍ കെ ജി ഋഷികേശന്‍ നായര്‍, എഎസ്‌ഐ മാരായ എം എസ് ജയന്‍, മനാഫ്, സിപിഒ മാരായ നിയാസുദ്ദീന്‍, ഷനില്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...