മലപ്പുറം : തിരൂര്‍ പുറത്തൂരില്‍ ഭാരതപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. പുറത്തൂര്‍ ബോട്ട് ജെട്ടി റോഡില്‍ കടവത്ത് ഹൗസില്‍ റമീസ് (14) ആണ് മരിച്ചത്. അഞ്ചുപേരടങ്ങുന്ന സംഘമാണ് കുറ്റിക്കാട് കടവില്‍ കുളിക്കാനിറങ്ങിയിരുന്നത്.
ഡാമുകളുടെ ഷട്ടര്‍ തുറന്നതിനാല്‍ പുഴയില്‍ അടിയൊഴുക്ക് ശക്തമായിരുന്നു.
കൂടെയുണ്ടായിരുന്നവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാരെത്തി. തിരൂരില്‍ നിന്നും പൊന്നാനിയില്‍ നിന്നും അഗ്നിരക്ഷാസേനയും പോലീസുമെത്തി തിരച്ചില്‍ നടത്തി. കടവില്‍ നിന്ന് ഒരു കിലോമീറ്റര്‍ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുറത്തൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് മരിച്ച റമീസ്.