Monday, May 13, 2024 8:33 pm

സമീര്‍ വാംഖഡേയ്ക്ക് എതിരായ ആരോപണങ്ങളില്‍ തനിക്ക് പങ്കില്ല ; ആര്യന്‍ ഖാന്‍ കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : എൻ.സി.ബി ഉദ്യോഗസ്ഥരുമായി ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്ന് ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ പിടിയിലായ ആര്യൻ ഖാൻ. കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ സമീർ വാംഖഡേയ്ക്ക് എതിരെ ഉയർന്ന കൈക്കൂലി ആരോപണത്തിൽ തനിക്ക് ഒരു പങ്കുമില്ലെന്നും ആര്യൻ ഖാൻ പറഞ്ഞു. ജാമ്യാപേക്ഷയുടെ ഭാഗമായി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ആര്യൻ ഖാൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

സമീർ വാംഖഡേയ്ക്ക് എതിരെ മാധ്യമങ്ങളിൽ രാഷ്ട്രീയ നേതാക്കൾ ഉയർത്തുന്ന ആരോപണങ്ങളിൽ എനിക്ക് ഒരു പങ്കുമില്ല. പ്രഭാകർ സെയ്ലുമായോ ഗോസാവിയുമായോ യാതൊരു ബന്ധമോ അടുപ്പമോ ഇല്ല, ആര്യൻ ഖാന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. കേസിൽ ഷാരൂഖിന്റെ മാനേജർ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായുള്ള എൻ.സി.ബിയുടെ വാദത്തിന്റെ തുടർച്ചയായാണ് ആര്യൻ ഖാൻ സത്യവാങ്മൂലം നൽകിയത്.

അന്വേഷണ ഉദ്യോഗസ്ഥനായ സമീർ വാംഖഡേയ്ക്ക് എതിരെ മഹാരാഷ്ട്ര എൻ.സി.പി മന്ത്രി നവാബ് മാലിക് ഉയർത്തുന്ന ആരോപണങ്ങളിലോ എൻ.സി.പിയും ശിവസേനയും ഈ കേസിനെതിരെ ഉയർത്തുന്ന രാഷ്ട്രീയ വിവാദങ്ങളിലോ തനിക്ക് ഒരു പങ്കുമില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. നേരത്തെ ഹൈക്കോടതിയിൽ രേഖാമൂലം സമർപ്പിച്ച മറുപടിയിലാണ് കേസിനെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി എൻ.സി.ബി ആരോപിച്ചത്.

ആര്യൻ ഖാന്റെ അന്താരാഷ്ട്ര മയക്കുമരുന്ന് ബന്ധം തെളിയിക്കാനായി കൂടുതൽ സമയം ആവശ്യമാണെന്ന് എൻ.സി.ബി കോടതിയിൽ ആവശ്യപ്പെട്ടു. ആര്യൻ ഖാനും കുടുംബത്തിനും സമൂഹത്തിലുള്ള സ്വധീനം കണക്കിലെടുത്താൽ അദ്ദേഹം സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ജാമ്യം നൽകരുതെന്നും എൻ.സി.ബി വാദിച്ചു. ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം തുടരുകയാണ്. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് ആര്യൻ ഖാനുവേണ്ടി ഹാജരാകുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ശമ്പളം ഇനി ‘മുസാനിദ്​’ പ്ലാറ്റ്‌ഫോം വഴി

0
റിയാദ്: സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികൾക്ക് ശമ്പളം നൽകുന്ന പ്രക്രിയ സുതാര്യവും...

കഴക്കൂട്ടത്ത് ഉത്സവത്തിനിടയിൽ സംഘർഷം ; ആറ് പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം : കഴക്കൂട്ടത്ത് ഉത്സവത്തിനിടെ സംഘർഷത്തിനിടെ പോലീസുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
മഴ: ജാഗ്രത പാലിക്കാം ഒറ്റപ്പെട്ട അതിശക്തമായ മഴ (24 മണിക്കൂറില്‍ 115 മില്ലി...

അതിജീവിതയെ തട്ടിക്കൊണ്ട് പോയ കേസ് ; എച്ച്.ഡി രേവണ്ണക്ക് ജാമ്യം

0
ന്യൂഡൽഹി: അതിജീവിതയെ തട്ടിക്കൊണ്ട് പോയ കേസിൽ ജെ.ഡി.എസ് നേതാവ് എച്ച്.ഡി.രേവണ്ണക്ക് ജാമ്യം....