താലൂക്കാശുപത്രിയില്‍ രക്തബാങ്ക് ആരംഭിക്കണം ; എ.ഐ.വൈ.എഫ്

For full experience, Download our mobile application:
Get it on Google Play

റാന്നി : താലൂക്ക് ആശുപത്രിയില്‍ രക്തബാങ്ക് ആരംഭിക്കാന്‍ വേണ്ടുന്ന നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് റാന്നി മണ്ഡലം കണ്‍വന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആശുപത്രിയിലെത്തുന്ന രക്തം ആവശ്യമായ രോഗികള്‍ക്ക് ഇതു ലഭ്യമാകണമെങ്കില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ദൂര കൂടുതല്‍ മൂലം അടിയന്തരഘട്ട ആവശ്യങ്ങള്‍ക്ക് രോഗികളുടെ ബന്ധുക്കളെ ഇത് വലയ്ക്കുകയാണ്. ഓപ്പറേഷന് രണ്ടു ദിനം മുമ്പേ പത്തനംതിട്ടയിലെത്തി രക്തം നല്‍കുകയും ആവശ്യമെങ്കില്‍ ഇത് റാന്നിയില്‍ വീണ്ടും എത്തിക്കുന്നതും അടക്കം വലിയ ബാധ്യതയാണ് രോഗികള്‍ക്ക് വരുത്തി വെക്കുന്നത്.

നിരവധി ഓപ്പറേഷനുകള്‍ നടക്കുന്ന ആശുപത്രിയില്‍ നിലവില്‍ രക്തം സൂക്ഷിക്കാനുള്ള സ്ഥലവും ജീവനക്കാരും ഉണ്ട്. രക്തം റാന്നിയില്‍ തന്നെ ദാതാക്കളില്‍ നിന്നും സ്വീകരിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് വേണ്ടത്. പുതിയ കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ അതിനാവശ്യമായ സ്ഥലം ലഭ്യമാകുമെന്നാണ് അധികൃത ഭാക്ഷ്യം. ഈ കാലതാമസം രോഗികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. താലൂക്കാശുപത്രിയില്‍ രക്ത ബാങ്ക് അടിയന്തരമായി ആരംഭിക്കണമെന്ന ആവശ്യവുമായി ആരോഗ്യവകുപ്പ് മന്ത്രിക്കും സ്ഥലം എം.എല്‍.എക്കും നിവേദനം നല്‍കുവാനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു.

സി.പി.ഐ മണ്ഡലം സെക്രട്ടറി എം.വി വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. എം.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം അസി.സെക്രട്ടറി കെ.സതീഷ്, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റിയംഗം അനീഷ് ചുങ്കപ്പാറ,സി.പി.ഐ ജില്ലാ കൗണ്‍സിലംഗങ്ങളായ ലിസി ദിവാന്‍, ടി.ജെ ബാബുരാജ്, റാന്നി ലോക്കല്‍ സെക്രട്ടറി തെക്കേപ്പുറം വാസുദേവന്‍, എ.ഐ.വൈ.എഫ് ജില്ലാ ജോയിന്‍റ് സെക്രട്ടറി എം.വി പ്രസന്നകുമാര്‍, കിസാന്‍സഭ മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ഹാപ്പി പ്ലാച്ചേരി (പ്രസിഡന്‍റ്). പി.എച്ച് ഹസീന, സുജിത്ത്, എം.കെ ജയപ്രകാശ് (വൈസ് പ്രസിഡന്‍റുമാര്‍). വിപിന്‍ പി പൊന്നപ്പന്‍ (സെക്രട്ടറി). സൗമ്യാ അജീഷ്, പി.അനീഷ് മോന്‍, അരുണ്‍രാജ് (ജോയിന്‍റ് സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...