Wednesday, May 1, 2024 5:22 pm

സ്‌പെയിനില്‍ 25 ലക്ഷം മദ്യശാലകള്‍ – സെക്‌സ് ടൂറിസം ; ഇവിടെ എല്ലാം മറച്ചുവെക്കുന്നു : സജി ചെറിയാന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിൽ മദ്യശാലകൾ തുടങ്ങിയാൽ പ്രതിഷേധമാണെന്നും സെക്സ് എന്നു പറഞ്ഞാൽ പൊട്ടിത്തെറിയുമാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. നിയന്ത്രിക്കാനും മറച്ചുവെക്കാനുമാണ് ഇവിടെ നാം ശ്രമിക്കുന്നതെന്നും സ്പെയിൻ പോലെയുള്ള രാജ്യങ്ങൾ എല്ലാം തുറന്നുകൊടുക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന സമം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാംപസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്പെയിനിൽ 25 ലക്ഷം മദ്യശാലകളാണുള്ളതെന്നും ഇത്രയധികം മദ്യശാലകൾ ഉള്ളതിനാൽ അവിടെ തിരക്കും ക്യൂവുമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ ഇവിടെ മദ്യശാല തുടങ്ങിയാൽ പ്രതിഷേധമാണ്. സമരം ചെയ്തിട്ട് എല്ലാവരും എവിടെയെങ്കിലും പോയി വാങ്ങിക്കുടിക്കുമെന്നും മന്ത്രി പറഞ്ഞു. ആ രാജ്യത്തിന്റെ പ്രധാന വരുമാന മാർഗം സെക്സ് ടൂറിസമാണ്. ഇവിടെ സെക്സ് എന്ന് പറഞ്ഞാൽ പൊട്ടിത്തെറിയാണെന്നും അദ്ദേഹം പറഞ്ഞു.

സ്പെയിനിൽ ചെറുപ്പക്കാർ ലഹരിമരുന്ന് ഉപയോഗിക്കുന്നത് വ്യാപകമായപ്പോൾ ആവശ്യമുള്ളവർക്ക് കഞ്ചാവ് ചെടി വളർത്താൻ സർക്കാർ അനുമതി നൽകി. അതോടെ ഉപയോഗം നിലച്ചു. നിയന്ത്രിക്കുന്നതും മറച്ചുവെയ്ക്കുന്നതുമാണ് അപകടമെന്നു മനസ്സിലാക്കി എല്ലാം തുറന്നു കൊടുത്ത രാജ്യമാണത്. ഇവിടെ നമ്മൾ എല്ലാം മറച്ചുവെയ്ക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബസ് കാത്തുനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണ് 56കാരി മരിച്ചു

0
പാലക്കാട്: പാലക്കാട് വീണ്ടും കുഴഞ്ഞുവീണു മരണം. തെങ്കര സ്വദേശിനി സരോജിനി(56) ആണ്...

ബാങ്കില്‍ പണം കൊണ്ടുപോയത് ആദായനികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ട് : എം.എം.വര്‍ഗീസ്

0
തൃശൂര്‍ : ബാങ്കില്‍ പണം കൊണ്ടുപോയത് ആദായനികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടെന്ന് സിപിഎം...

ഡ്യൂട്ടിക്ക് പോയ പോലീസുദ്യോഗസ്ഥനെ കാണാതായി ; പരാതിയുമായി കുടുംബം

0
എറണാകുളം: കോതമംഗലത്ത് ഡ്യൂട്ടിക്ക് പോയ പോലീസുദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതിയ കോതമംഗലം പോലീസ്...

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി., പി. ജി. ഡിപ്ലോമ പ്രവേശനം :...

0
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2024-25...