മുല്ലപ്പെരിയാറില്‍ ജലനിരപ്പ് താഴ്ത്തുന്നതില്‍ തമിഴ് നാടിന് വീഴ്ച ; മന്ത്രി റോഷി അഗസ്റ്റിന്‍ അടിയന്തിര യോഗം വിളിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മുല്ലപ്പെരിയാറില്‍ ജലനിരപ്പ് താഴ്ത്തുന്നതില്‍ തമിഴ് നാടിന് വീഴ്ച മന്ത്രി റോഷി അഗസ്റ്റിന്‍ അടിയന്തിര യോഗം വിളിച്ചു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് അനുവദീയ പരമാവധി സംഭരണ ശേഷിയായ 138 അടിയിലേക്ക് നിജപ്പെടുത്തുന്നതില്‍ തമിഴ്‌നാടിന് വീഴ്ച. നീരൊഴുക്ക് വര്‍ധിച്ച് ജലനിരപ്പ് 139 അടിയിലേക്ക് നീങ്ങിയതോടെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി പുറത്തേക്കൊഴുകുന്ന ജലത്തിന്റെ അളവ് 1670 ഘനയടിയാക്കി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.

കേന്ദ്ര ജല കമ്മീഷന്‍ അംഗീകരിച്ച റൂള്‍ കര്‍വ് ഒക്ടോബര്‍ 31 വരെ മുല്ലപ്പെരിയാറില്‍ നിലനിര്‍ത്തേണ്ട ജലത്തിന്റെ അളവ് 138 അടിയാണ്. വ്യാഴാഴ്ച ഉച്ചയോടെ തന്നെ ജലനിരപ്പ് 138 എന്ന പരിധി മറികടന്നു. ജലനിരപ്പ് 138.70 അടിയില്‍ എത്തിയപ്പോള്‍ മാത്രമാണ് ഷട്ടറുകള്‍ ഉയര്‍ത്തി അധിക ജലം പുറത്തേക്കൊഴുക്കാന്‍ തമിഴ്‌നാട് തയ്യാറായത്. മഴ ശക്തമായി നീരൊഴുക്ക് വര്‍ധിച്ചതോടെ ജലനിരപ്പ് 139 അടിയിലേക്ക് കുതിച്ചു.

റൂള്‍ കര്‍വ് പാലിക്കണമെന്ന് കേരളം തുടര്‍ച്ചയായി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് 3 ഷട്ടറുകള്‍ 70 സെന്റീമീറ്റര്‍ വീതം ഉയര്‍ത്താന്‍ തമിഴ്‌നാട് സന്നദ്ധരായത്. ഇതോടെ പെരിയാറിലെ ജലനിരപ്പ് അരയടികൂടി ഉയര്‍ന്നു. മൂന്നാമത്തെ ഷട്ടര്‍ രാത്രിയില്‍ ഉയര്‍ത്തിയത് പെരിയാര്‍ തീരത്ത് ആശങ്കയ്ക്ക് ഇടയാക്കി. അടുത്ത മണിക്കൂറുകളില്‍ തമിഴ്‌നാട് കൂടുതല്‍ ജലം പെരിയാറിലേക്ക് ഒഴുക്കുമെന്നാണ് സൂചന.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്ളൈറ്റ് നേരത്തെ പോയി – യാത്ര മുടങ്ങി : എയർ ഇന്ത്യ എക്സ് പ്രസ്സ്...

0
തൃശൂർ : ഫ്ളൈറ്റ് നേരത്തെ പോയി യാത്ര മുടങ്ങിയതിനെതിരെ ഫയൽ ചെയ്ത...

യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം : മോതിരവയൽ സ്വദേശി അറസ്റ്റിൽ

0
റാന്നി : റാന്നി മോതിരവയൽ സ്വദേശിനിയായ യുവതിയെ ഫ്യൂസ് കാരിയർ കൊണ്ട്...

ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി : വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരം പ്രത്യേകം പരിഗണിക്കും

0
പത്തനംതിട്ട : മഴക്കെടുതി മൂലം ജില്ലയിലുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായി ഇടപെട്ട്...

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഹരിക്കാൻ അധിക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി

0
തിരുവനന്തപുരം: ഓണക്കാലമടുക്കുന്നതോടെ കേരളത്തിൽ വരുന്ന യാത്രാപ്രതിസന്ധിക്ക് പരിഹാരവുമായി കെ എസ് ആർ ടി...