മോളിക്ക്‌ കൃഷിയാണ് ജീവൻ

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : അർബുദം തളർത്തിയെങ്കിലും മണ്ണിൽ പൊന്ന് വിളയിക്കുകയാണ്‌ മോളി. വന്യമൃഗശല്യം കാരണം കർഷകർ കൃഷി ഉപേക്ഷിക്കുമ്പോഴാണ്‌ സ്വന്തം ഇച്ഛാശക്തിയും വിയർപ്പുംകൊണ്ട്‌ ഇവർ കൃഷിയിൽ നൂറുമേനി കൊയ്യുന്നത്‌. കാട്ടാനകളും കാട്ടുപന്നിയും പുലിയും ഉൾപ്പെടെ വിഹരിക്കുന്ന വനാതിർത്തിയിലെ കുറുവാനപ്പാറയിലെ ഒരു ഏക്കറിലാണ് കോട്ടപ്പടി പൈനേടുത്തുവീട്ടിൽ മോളി കപ്പയും വാഴയും പച്ചക്കറിയും കൃഷി ചെയ്യുന്നത്‌.

അതിജീവനത്തിനായുള്ള പോരാട്ടത്തിനിടെ സന്ധ്യമയങ്ങിയാൽ കാടിറങ്ങിയെത്തുന്ന വന്യമൃഗങ്ങളൊന്നും ഈ അറുപത്തിരണ്ടുകാരിയെ അലട്ടാറില്ല. ഇഞ്ചി, മഞ്ഞൾ, കപ്പ, വാഴ, ചേമ്പ് തുടങ്ങിയവയാണ്‌ പ്രധാനമായും കൃഷി ചെയ്യുന്നത്‌. പറമ്പിൽ കയറുന്ന കാട്ടാനക്കൂട്ടം ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ ടോർച്ചടിച്ചും പാട്ടകൊട്ടി ശബ്ദമുണ്ടാക്കിയും വിരട്ടി ഓടിക്കും. സഹായത്തിനായി ഒരു നായക്കുട്ടിയുമുണ്ട്‌. നാളിതുവരെയായിട്ടും തന്റെ വിളകളൊന്നും വന്യമൃഗങ്ങൾ നശിപ്പിച്ചിട്ടില്ലെന്ന്‌ മോളി പറയുന്നു. ഭർത്താവ് ഡേവിഡ് മരിച്ചതോടെ മകളുടെ വിദ്യാഭ്യാസവും കുടുംബത്തിലെ ബാധ്യതകളും മോളിയുടെ ചുമലിലാണ്‌. പിന്നാലെയാണ്‌ അർബുദം പിടിപെട്ടത്‌. ഒരു ശസ്ത്രക്രിയയും എട്ട് കീമോതെറാപ്പിയും നടത്തി. രോഗം കാരണം ശരീരം തളരുമ്പോഴും മനോബലംമാത്രമാണ്‌ കൈമുതൽ. ദുരിതം മാറാൻ കൃഷിമാത്രമാണ് പരിഹാരമെന്ന തിരിച്ചറിവാണ്‌ മോളിയെ മണ്ണിലിറക്കിയത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...