ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ; പ്രതികാരമെന്ന് സംശയം, അന്വേഷണം പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വെള്ളയിൽ പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി. പണിക്കർ റോഡ് നാലുകൂടിപ്പറമ്പ് എൻ.പി. ശ്രീകാന്താണ് (47) മരിച്ചത്.ഇന്നലെ രാവിലെയാണ് വീടിന് സമീപം റോഡിൽ നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് അരികിൽ ശ്രീകാന്തിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിന് പിന്നിലും കൈയ്ക്കുമാണ് വെട്ടേറ്റത്. ഓട്ടോയിലും റോഡിന്റെ ഇരുവശവും രക്തം തളംകെട്ടി കിടപ്പുണ്ട്. വിവരമറിഞ്ഞ് ആളുകൾ എത്തുമ്പോഴേക്കും ശ്രീകാന്ത് മരിച്ചിരുന്നു. ഓട്ടോയിൽ നിന്ന് ഗ്ലാസും മദ്യക്കുപ്പിയും കണ്ടെടുത്തു. ഓട്ടോയിലുണ്ടായിരുന്നവർ മദ്യപിച്ച് കിടക്കുന്നതിനിടെ ബൈക്കിൽ എത്തിയ സംഘം ശ്രീകാന്തിനെ വെട്ടി കടന്നുകളഞ്ഞതായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. കൊല്ലപ്പെട്ട ശ്രീകാന്ത് 2013ൽ എലത്തൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കുണ്ടൂപ്പറമ്പ് പ്രഭുരാജ് വധക്കേസിലെ അഞ്ചാം പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

രണ്ടുപേർ കസ്റ്റഡിയിൽസംഭവത്തിൽ ഓട്ടോയിലുണ്ടായിരുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. മദ്യപിച്ച് മയങ്ങിപ്പോയെന്നും കൂടുതലൊന്നും അറിയില്ലെന്നുമാണ് ഇവർ നൽകിയ മൊഴിയെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ രാവിലെ അമ്പലത്തിലേക്ക് പോകുകയായിരുന്ന സ്ത്രീ സംഭവസ്ഥലത്ത് നിന്ന് ഒരാൾ ബൈക്കിൽ കയറിപ്പോകുന്നത് കണ്ടതായി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഹെൽമറ്റ് ധരിച്ചതിനാൽ ആളെ വ്യക്തമായിട്ടില്ല. അയാൾ കടന്നുപോയിരിക്കാവുന്ന വഴികളിലെ സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...