Friday, May 17, 2024 10:35 pm

ഉന്നത നിലവാരത്തിലുള്ള റോഡ് നിര്‍മ്മാണം ; വൈക്കം യു​പി സ്‌കൂളിനെ തെരുവിലിറക്കി

For full experience, Download our mobile application:
Get it on Google Play

റാ​ന്നി : ഉന്നത നിലവാരത്തിലുള്ള റോഡ് നിര്‍മ്മാണം വൈക്കം യു​പി സ്‌കൂളിനെ തെരുവിലിറക്കി. സ്‌കൂളിന്റെ മുറ്റവും റോഡ് കൈയ്യടക്കി. സം​സ്ഥാ​ന​പാ​ത​യാ​യ പു​ന​ലൂ​ര്‍ – മൂ​വാ​റ്റു​പു​ഴ റോ​ഡി​നോ​ടു വ​ള​രെ ചേര്‍ന്നായി സ്‌കൂളിന്റെ സ്ഥാനം. സ്‌​കൂ​ളി​ന്‍റെ മു​റ്റ​വും ക​ളി​ക്ക​ള​വു​മെ​ല്ലാം റോ​ഡ് വി​ക​സ​നം കയ്യേറി. പ​ഴ​യ പ്ര​താ​പം കു​റ​ച്ച്‌ ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും അ​തി​നൊ​ക്കെ പ​രി​ഹാ​ര​ത്തി​നാ​യി പി​ടി​എ,യുടെ ശ്രമം. ​കൂ​ളി​നെ അ​പ്‌​ഗ്രേ​ഡ് ചെ​യ്യാ​നു​ള്ള നിക്കം നടക്കുന്നതിനിടയിലാണ് ഇത്തരത്തിലൊരു ദുരിതം റാ​ന്നി വൈക്കം യു​പി സ്‌കൂളിനെത്തേടിയെത്തിയത്. സ​മീ​പ​മു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ സ്ഥ​ലം വാ​ങ്ങി​യാ​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കെ​ല്ലാം പ​രി​ഹാ​ര​മാ​കും. ‌

നി​ല​വി​ല്‍ സ്‌​കൂ​ള്‍ മു​റ്റം ഇ​ട​നാ​ഴി പോ​ലെ ആ​യി തീ​ര്‍​ന്നു. ഇ​നി ഉ​യ​ര്‍​ത്തി ഭി​ത്തി കെ​ട്ട​ണം. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​നു വേ​ണ്ടി ഇ​പ്പോ​ള്‍ സ്‌​കൂ​ള്‍ ഓ​ഫീ​സ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും ഇ​റ​ങ്ങി പോ​കാ​നു​ള്ള വ​ഴി​യും ഇ​ടു​ങ്ങി. ജീ​പ്പോ ഓ​ട്ടോ​യോ തി​ര​ക്കേ​റി​യ റോ​ഡി​ല്‍ നി​ര്‍​ത്തി​യി​ടാ​നെ നി​വൃ​ത്തി​യു​ള്ളു. വാ​ഹ​ന​ങ്ങ​ളു​ടെ ശ​ബ്ദം കു​ട്ടി​ക​ള്‍​ക്ക് ശ​ല്യ​മാ​കാ​തി​രി​ക്കാ​ന്‍ സൗ​ണ്ട് പ്രൂ​ഫ് വാ​ള്‍ കെ​ട്ട​ണ​മെ​ന്നാ​വ​ശ്യ​വും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. റാ​ന്നി ഉ​പ​ജി​ല്ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ കൂ​ടു​ത​ല്‍ പ​ഠി​ക്കു​ന്ന ഗ​വ​ണ്‍​മെ​ന്‍റ് സ്‌​കൂ​ളു​ക​ളി​ലൊ​ന്നാ​ണ് വൈ​ക്കം യു​പി സ്‌​കൂള്‍. സ്‌​കൂ​ളി​ന്‍റെ പ്ര​താ​പം ഉ​യ​ര്‍​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ട്ടേ തീ​രൂ നാട്ടുകാരും പിടിഎയും ആവശ്യപ്പെടുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യൂട്യൂബ് ചാനൽ വഴി അപകീർത്തിപെടുത്തുമെന്ന് ഭീഷണിപെടുത്തിയ സംഭവം; കേസിലെ പ്രതികളിലൊരാൾ അറസ്റ്റിൽ

0
എറണാകുളം : രണ്ടരകോടി രൂപ നൽകിയില്ലെങ്കിൽ യൂട്യൂബ് ചാനൽ വഴി അപകീർത്തിപെടുത്തുമെന്ന്...

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം മരിച്ച പെൺകുട്ടിക്കു വെസ്റ്റ്‌...

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം...

0
തിരുവനന്തപുരം: ഏലയ്ക്കയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് വിൽപ്പന തടഞ്ഞ അരവണ...

കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ സമയക്രമത്തിൽ മാറ്റം വരുത്തി വനം വകുപ്പ്

0
കോന്നി : കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ സമയക്രമത്തിൽ മാറ്റം വരുത്തി...