Wednesday, May 15, 2024 10:23 am

പോലീസിന് ശമ്പളം കൊടുക്കുന്നത് എ.കെ.ജി സെന്‍ററിൽ നിന്നല്ല ; ജോജുവിനെന്താ കൊമ്പുണ്ടോ – ബിന്ദു കൃഷ്ണ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : രാഷ്ട്രീയ പ്രഖ്യാപനം നടത്താൻ പോലീസിന് ആരാണ് അധികാരം നൽകിയതെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. നടൻ ജോജു ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മരട് പോലീസ് സ്റ്റേഷനിലേക്ക് മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അവർ. നടൻ ജോജു ജോർജ് അപമാനിച്ചുവെന്ന് പൊതു പ്രവർത്തകരായ സ്ത്രീകൾ പരാതി നൽകിയിട്ട് പത്തു ദിവസം കഴിഞ്ഞുവെന്ന് അവർ പറഞ്ഞു. ഇതുവരെയും പോലീസ് നടപടി എടുത്തിട്ടില്ല.

പരാതി നൽകിയതിന്‍റെ അടുത്ത ദിവസം തന്നെ സിറ്റി പോലീസ് കമീഷണർ രാഷ്ട്രീയ പ്രഖ്യാപനം നടത്തുകയായിരുന്നുവെന്ന് അവർ പറഞ്ഞു. ജോജുവിനെതിരെ കേസെടുക്കാനാകില്ലെന്നാണ് കമീഷണർ പറഞ്ഞത്. ജോജു ജോർജനെന്താ കൊമ്പുണ്ടോയെന്നും ബിന്ദു കൃഷ്ണ ചോദിച്ചു. പരാതി നൽകിയാൽ മൊഴി എടുക്കാനുള്ള ബാധ്യത പോലീസിനുണ്ട്. മൊഴി പോലും എടുക്കാതെ രാഷ്ട്രീയ പ്രഖ്യാപനം നടത്താൻ ആരാണ് കമീഷണർക്ക് അധികാരം നൽകിയത്. എകെജി സെന്‍ററിൽ നിന്നല്ല പോലീസിന് ശമ്പളം കൊടുക്കുന്നത്. പൊതുജനം നൽകുന്ന നികുതി പണത്തിൽ നിന്നാണ് പോലീസിന് ശമ്പളം നൽകുന്നതെന്നും അവർ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വരള്‍ച്ചയില്‍ 257 കോടിയുടെ കൃഷിനാശം ; കൂടുതല്‍ നഷ്ടം ഇടുക്കിയില്‍ ; കേന്ദ്രസഹായം തേടും

0
തിരുവനന്തപുരം: കഴിഞ്ഞ മൂന്നുമാസമായി സംസ്ഥാനത്തുണ്ടായ കനത്തചൂടിലും വരള്‍ച്ചയിലും 23,021 ഹെക്ടര്‍ പ്രദേശത്തെ...

ബംഗാൾ ഗവർണർ ആനന്ദബോസ് ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി ; പോലീസ് റിപ്പോര്‍ട്ട് കൈമാറി

0
ഡല്‍ഹി: ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് ഒഡിഷി...

ഓട്ടോമാറ്റിക് സ്റ്റെബിലൈസിംഗ് ഹെഡ്‌​ലാമ്പ് ഓഫ് വെഹിക്കിൾ വിത്ത് ആർഡ്വിനോ പ്രോജക്ടുമായി അടൂർ എസ് എൻ...

0
അടൂർ : അടൂർ എസ് എൻ ഐടിയിലെ മെക്കാനിക്കൽ ഓട്ടോമൊബൈൽ ഡിപ്പാർട്ട്മെന്റിലെ...

കൈവശം 52,920 രൂപ ; കാറില്ല വീടില്ല ; ആസ്തി 3.02 കോടി ;...

0
വാരണാസി : ഇന്ത്യന്‍ ഭരണത്തില്‍ ഹാട്രിക് ലക്ഷ്യമിടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...