പോലീസിന് ശമ്പളം കൊടുക്കുന്നത് എ.കെ.ജി സെന്‍ററിൽ നിന്നല്ല ; ജോജുവിനെന്താ കൊമ്പുണ്ടോ – ബിന്ദു കൃഷ്ണ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : രാഷ്ട്രീയ പ്രഖ്യാപനം നടത്താൻ പോലീസിന് ആരാണ് അധികാരം നൽകിയതെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. നടൻ ജോജു ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മരട് പോലീസ് സ്റ്റേഷനിലേക്ക് മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അവർ. നടൻ ജോജു ജോർജ് അപമാനിച്ചുവെന്ന് പൊതു പ്രവർത്തകരായ സ്ത്രീകൾ പരാതി നൽകിയിട്ട് പത്തു ദിവസം കഴിഞ്ഞുവെന്ന് അവർ പറഞ്ഞു. ഇതുവരെയും പോലീസ് നടപടി എടുത്തിട്ടില്ല.

പരാതി നൽകിയതിന്‍റെ അടുത്ത ദിവസം തന്നെ സിറ്റി പോലീസ് കമീഷണർ രാഷ്ട്രീയ പ്രഖ്യാപനം നടത്തുകയായിരുന്നുവെന്ന് അവർ പറഞ്ഞു. ജോജുവിനെതിരെ കേസെടുക്കാനാകില്ലെന്നാണ് കമീഷണർ പറഞ്ഞത്. ജോജു ജോർജനെന്താ കൊമ്പുണ്ടോയെന്നും ബിന്ദു കൃഷ്ണ ചോദിച്ചു. പരാതി നൽകിയാൽ മൊഴി എടുക്കാനുള്ള ബാധ്യത പോലീസിനുണ്ട്. മൊഴി പോലും എടുക്കാതെ രാഷ്ട്രീയ പ്രഖ്യാപനം നടത്താൻ ആരാണ് കമീഷണർക്ക് അധികാരം നൽകിയത്. എകെജി സെന്‍ററിൽ നിന്നല്ല പോലീസിന് ശമ്പളം കൊടുക്കുന്നത്. പൊതുജനം നൽകുന്ന നികുതി പണത്തിൽ നിന്നാണ് പോലീസിന് ശമ്പളം നൽകുന്നതെന്നും അവർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...