മകനെ കല്ലെറിഞ്ഞ് പരിക്കേൽപിച്ച പിതാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കുട്ടിയെ ദേഹോപദ്രവം ഏൽപിച്ച പിതാവ് അറസ്റ്റിൽ. കൊല്ലം മുണ്ടയ്ക്കൽ സ്വദേശിയായ സാജു (39) ആണ് പിടിയിലായത്. ഓട്ടോറിക്ഷാ തൊഴിലാളിയായ ഇയാൾ രണ്ട് വർഷമായി ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടിലെത്തിയ പന്ത്രണ്ടുകാരനായ മകന്റെ കഴുത്തിലും കൈകളിലും അടിച്ചു.

ഓടി രക്ഷപ്പെട്ട കുട്ടിയെ കല്ലെറിഞ്ഞ് പരിക്കേൽപിച്ചു. കുട്ടിയുടെ മാതാവിന്റെ പരാതിയിൽ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തു. തുടർന്ന് ഇയാളെ കൊല്ലം ബീച്ചിന്റെ പരിസരത്തുനിന്ന് പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ ആർ. രതീഷിന്‍റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഹരിദാസ്, സുരേഷ്കുമാർ, സി.പി.ഒ മാരായ ബിനു, സജീവ്, രാജശ്രീ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...