ഇറാനെ സാമ്പത്തികമായി ഞെരുക്കാൻ കരവഴിയുള്ള ഉപരോധം ; അമേരിക്കയും ഇസ്രയേലും ചർച്ച നടത്തിയെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍: ഇറാനെ സാമ്പത്തികമായി കൂടുതൽ ഒറ്റപ്പെടുത്തുന്നതിനായി കരമാർഗ്ഗം ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയും ഇസ്രയേലും ആലോചിക്കുന്നതായി റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം അതിന്റെ പരിധിയിലെത്തിയെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിലയിരുത്തൽ. വാഷിംഗ്ടണിൽ നടന്ന കൂടിക്കാഴ്ചയിൽ ട്രംപും നെതന്യാഹുവും ഈ കര ഉപരോധ പദ്ധതിയെക്കുറിച്ചും മറ്റ് ചില സൈനിക സൈനികേതര മാർഗ്ഗങ്ങളെക്കുറിച്ചും ചർച്ച ചെയ്തതായി ‘ദി ടെലിഗ്രാഫ്’ റിപ്പോർട്ട് ചെയ്തു. ഇറാനിലേക്കുള്ള കയറ്റുമതിയും ഇറക്കുമതിയും പൂർണ്ണമായി തടഞ്ഞാൽ എന്തുസംഭവിക്കുമെന്ന് ഒരു മുതിർന്ന ഇസ്രയേൽ ഉദ്യോഗസ്ഥൻ ചോദിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ കര ഉപരോധം വിജയിക്കണമെങ്കിൽ ഇറാഖ്, തുർക്കി, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, തുർക്കിമെനിസ്ഥാൻ, അർമേനിയ, അസർബെയ്ജാൻ തുടങ്ങിയ ഇറാന്‍റെ അയൽരാജ്യങ്ങളുടെ സഹകരണം ആവശ്യമാണ്.

എന്നാൽ ഈ രാജ്യങ്ങൾ ഉപരോധത്തിൽ പങ്കെടുത്താൽ ഇറാനിൽ നിന്നും തിരിച്ചടി നേരിടേണ്ടിവരും. ഇറാനിലേക്കും തിരിച്ചുമുള്ള ചരക്ക് നീക്കം നിയന്ത്രിക്കാൻ ഈ രാജ്യങ്ങളെ കൊണ്ട് സമ്മതിപ്പിക്കാൻ അമേരിക്കയ്ക്കും ഇസ്രായേലിനും കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഈ പദ്ധതി പ്രായോഗികമാക്കാൻ ബുദ്ധിമുട്ടാണെങ്കിലും, ഇറാനെ സാമ്പത്തികമായി തളർത്താൻ കര ഉപരോധം ഫലപ്രദമാണെന്ന് വിരമിച്ച യുഎസ് ജനറൽ ഷോൺ മക്‌ഫാർലാൻഡ് അഭിപ്രായപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...