Sunday, May 19, 2024 3:58 am

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന്​ യു.എസിൽ ജീവപര്യന്തം തടവ്​ ശിക്ഷ

For full experience, Download our mobile application:
Get it on Google Play

വാഷിങ്​ടണ്‍ : ഭാര്യയെയും മൂന്ന്​ മക്കളെയും കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജനായ ഐടി പ്രൊഫഷണലിന്​ യു.എസില്‍ പരോളില്ലാതെ ജീവപര്യന്തം തടവ്​ ശിക്ഷ. ശങ്കര്‍ നാഗപ്പ ഹംഗുദ്​ (55) എന്നയാളാണ്​ ക്രൂര കൃത്യം നടത്തിയത്​. ഭാര്യയെയും മൂന്ന്​ മക്കളെയും പല​ ദിവസങ്ങളിലായി കാലിഫോര്‍ണിയയിലെ സ്വന്തം അപ്പാര്‍ട്ട്മെന്‍റില്‍ വെച്ച്‌​ കൊലപ്പെടുത്തുകയായിരുന്നു. ജ്യോതി ശങ്കര്‍ (46), വരും ശങ്കര്‍ (20), ഗൗരി ഹംഗുദ് (16), നിശ്ചല്‍ ഹംഗുദ്, (13) എന്നിവരാണ്​ കൊല്ലപ്പെട്ടത്​.

2019 ഒക്​ടോബര്‍ ഏഴിന്​ ജംഗ്ഷന്‍ ബൊളിവാര്‍ഡിലെ വുഡ്‌ക്രീക്ക് വെസ്റ്റ് കോംപ്ലക്സിലുള്ള റോസ്‌വില്ലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച്‌​ ഭാര്യയെയും മകളെയും ഇളയ മകനെയും ഹംഗുദ്​​ കൊലപ്പെടുത്തി. പിന്നീട്​ റോസ്‌വില്ലിനും മൗണ്ട് ശാസ്‌തയ്ക്കും ഇടയില്‍ എവിടെയോ വച്ച്‌ മൂത്ത മകനെ കൊലപ്പെടുത്തി, മകന്റെ മൃതദേഹവുമായി ഒക്‌ടോബര്‍ 13-ന് ഹംഗുദ്​ പോലീസില്‍ കീഴടങ്ങുകയായിരുന്നു.

കുറ്റസമ്മതം നടത്തിയ ഹംഗുദ്​ സാമ്പത്തിക പ്രതിസന്ധി കാരണമാണ്​ കൃത്യം ചെയ്​തതെന്ന്​ വെളിപ്പെടുത്തിയിരുന്നു. കുടുംബത്തെ സാമ്പത്തികമായി സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും അയാള്‍ പറഞ്ഞു. ശിക്ഷാ വിധിയുടെ സമയത്ത് പ്രതികരിക്കാന്‍ ഇയാള്‍​ വിസമ്മതിച്ചു. ഹംഗുദിന്‍റെ അപ്പാര്‍ട്ട്മെന്‍റില്‍ വെച്ച്‌​ റോസ്‌വില്ലെ പോലീസ് ഭാര്യയുടെയും രണ്ട് മക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. മൗണ്ട് ശാസ്തായിലെ പോലീസ് സ്റ്റേഷനു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലാണ് മൂത്ത മകന്റെ മൃതദേഹം കണ്ടെത്തിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആധാർ വെച്ച് കളിക്കല്ലേ.. കാര്യം ഗുരുതരമാണ് ; ഒരു ലക്ഷം രൂപ വരെ പിഴയോ...

0
ആധാർ ഇന്ന് വളരെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ഇന്ത്യയിൽ. വിവിധ സേവനങ്ങൾ...

ഭാര്യയ്ക്കും ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകിയില്ല ; ഭർത്താവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി ഉത്തരവ്

0
ബെംഗളൂരു: ഭാര്യയ്ക്കും 23 വയസ്സുള്ള ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകുന്നതിൽ വീഴ്ച...

യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ തോന്നാറുണ്ടോ? പരിഹാരവുമായി ഫീച്ചർ അവതരിപ്പിച്ച് ആപ്പിൾ

0
യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ (മോഷൻ സിക്ക്നെസ്) തോന്നിയിട്ടുണ്ടോ. അങ്ങനെയുള്ളവർക്കായി ഇതാ സന്തോഷവാർത്ത....