Saturday, April 20, 2024 1:33 am

ശില്‍പ ഷെട്ടിയുടെ ഫിറ്റ്നസ് രഹസ്യം തുളസി പാനീയം ; ഗുണങ്ങൾ അറിയാം

For full experience, Download our mobile application:
Get it on Google Play

ആരോഗ്യത്തോടെ ഇരിക്കൂ, സന്തോഷത്തോടെ ഇരിക്കൂ എന്ന ജീവിതമന്ത്രമാണ് ബോളിവുഡ് താരം ശില്‍പ ഷെട്ടിയെ നയിക്കുന്നത്. അഭിനയ മികവ് കൊണ്ട് പ്രേക്ഷക മനം കീഴടക്കിയ നടി ഫിറ്റ്നസിന്‍റെയും ജീവിതശൈലിയുടെയുമെല്ലാം കാര്യത്തിലും മികച്ചൊരു റോള്‍ മോഡലാണ്. ദിവസവുമുള്ള വ്യായാമം, യോഗ, ആരോഗ്യകരമായ ഭക്ഷണക്രമം എന്നിങ്ങനെ പുതുതലമുറയ്ക്ക് ശില്‍പയില്‍ നിന്ന് പകര്‍ത്താന്‍ പാഠങ്ങളേറെ. ശില്‍പയുടെ ആരോഗ്യകരമായ ജീവിതക്രമത്തിന്‍റെ പ്രധാന ഇനമാണ് രാവിലെ ഉണര്‍ന്നെഴുന്നേറ്റ ഉടന്‍ താരം കുടിക്കുന്ന തുളസി ചേര്‍ത്ത് തിളപ്പിച്ച പാനീയം.

Lok Sabha Elections 2024 - Kerala

ഒരു ദിവസം തുടങ്ങാന്‍ തുളസിയോളം മെച്ചപ്പെട്ട മറ്റൊന്നുമില്ലെന്ന് പറയാം. നമ്മുടെ പല വീടുകളിലും സുലഭമായി ലഭ്യമായ ഈ ആയുര്‍വേദ ഔഷധ ചെടിയുടെ ഗുണഗണങ്ങള്‍ പലരും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് സത്യം. അമിതമായ കൊഴുപ്പ് നീക്കി ശരീരത്തെ വടിവൊത്തതാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള അത്ഭുത മരുന്നാണ് തുളസി വെള്ളം. തുളസിയിലെ പ്രക‍ൃതിദത്തമായ രസങ്ങള്‍ ദഹനരസങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച് കൊളസ്ട്രോള്‍ തോത് നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്നു.

ശ്വാസകോശത്തിലെയും ശ്വാസകോശ നാളിയിലെയും അലര്‍ജികളും കഫക്കെട്ടുമൊക്കെ ഒഴിവാക്കാനും തുളസി നല്ലതാണ്. നഗര മലിനീകരണത്തിന്‍റെ ഭാഗമായി ഡല്‍ഹിയിലും മറ്റും അനുഭവപ്പെടുന്ന പുകനിറഞ്ഞ മഞ്ഞ് ശ്വസിക്കുന്നവര്‍ക്ക് തെല്ലൊരു ആശ്വാസമേകാനും തുളസി വെള്ളത്തിന് സാധിക്കും. കാലാവസ്ഥ മാറുന്നത് അനുസരിച്ച് വരുന്ന അണുബാധകള്‍ തടയാനും തുളസി സഹായകമാണ്.

ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്ന തുളസി ഫ്രീ റാഡിക്കലുകളെയും അകറ്റി നിര്‍ത്തും. തുളസിയുടെ ഈ ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ വയറിനെയും ശുദ്ധീകരിക്കുന്നു. തുളസി നിത്യവും കഴിക്കുന്നത് തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തി ഓര്‍മശക്തി വര്‍ധിപ്പിക്കുകയും സമ്മര്‍ദം ലഘൂകരിക്കുകയും ചെയ്യും. ശരീരത്തിലെ കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പും ദഹിപ്പിക്കാന്‍ സഹായിക്കുന്ന തുളസി രക്തത്തിലെ പഞ്ചസാരയുടെ തോതും നിയന്ത്രിക്കും. ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേക്ക് 2-3 തുളസി ഇലകളോ തുളസി ഇല പൊടിച്ചതോ ഇട്ട് തുളസി പാനീയം തയാറാക്കാം. തുളസിയുടെ നിറം വെള്ളത്തിലേക്ക് ഇറങ്ങി കഴിയുമ്പോൾ അത് അരിച്ചെടുത്ത് ഉപയോഗിക്കാം. ഇഞ്ചിയോ നാരങ്ങയോ തേനോ ചേര്‍ത്താല്‍ ഈ പാനീയത്തിന്റെ രുചിയും ഗുണവും വര്‍ധിപ്പിക്കാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വേനല്‍ മഴയ്ക്കൊപ്പം വില്ലനായി ഈ രോഗവുമെത്താം : ഡെങ്കിപനി പടരാതിരിക്കാൻ ജാഗ്രത വേണം ;...

0
തിരുവനന്തപുരം: വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ തദ്ദേശ...

നവകേരള ബസിന് റൂട്ടായി ; സര്‍വീസ് നടത്തുക കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍

0
തിരുവനന്തപുരം : നവകേരള ബസ് അന്തര്‍ സംസ്ഥാന സര്‍വീസിനായി ഉപയോഗിക്കാന്‍ കെഎസ്ആര്‍ടിസിയില്‍...

പഴയ റെക്കോർഡ് തിരുത്തി കെഎസ്ആർടിസി ഈ ദിവസം നേടിയത് വൻ കളക്ഷൻ, ചരിത്ര നേട്ടം

0
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെഎസ്ആർടിസിയെ മെച്ചപ്പെടുത്താൻ മന്ത്രി ഗണേഷ് കുമാർ...

സുഹൃത്തിന്‍റെ ആദ്യ ഭാര്യയുടെ അമ്മയെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമം ; പ്രതി ഒരു വര്‍ഷത്തിന്...

0
കോഴിക്കോട്: വീട്ടമ്മയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയെ ഒരു...