കുടുക്കായി മോതിരം ; ഒട്ടേറെ പേര്‍ക്ക് രക്ഷയായി അഗ്നിരക്ഷാസേന

For full experience, Download our mobile application:
Get it on Google Play

കൊയിലാണ്ടി : വെറുമൊരു രസത്തിന് വിരലിൽ അണിയുന്ന സ്റ്റീൽ മോതിരങ്ങൾ ഊരാൻ കഴിയാതെ പിന്നീട് പൊല്ലാപ്പിലായത് ഒട്ടേറെ പേർ. നീരുവന്ന് അഴിക്കാൻ പറ്റാത്ത സ്ഥിതിയെത്തുടർന്ന് ഒട്ടെറെ ആളുകൾ അഗ്നിരക്ഷാ സേനയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. കൊയിലാണ്ടി ഫയർ സ്റ്റേഷനിൽ മാത്രം അമ്പതോളം പേർ ഇതിനകം മോതിരം ഊരാൻ കഴിയാതെ എത്തിയതായി സ്റ്റേഷൻ രേഖകൾ വ്യക്തമാക്കുന്നു.

സാഹസപ്പെട്ട് മുറിച്ചു മാറ്റിയ മോതിരങ്ങൾ ആളുകളെ ബോധവത്കരിക്കാനായി ഒരു നൂൽക്കമ്പിയിൽ കോർത്ത് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. ബുധനാഴ്ചയും വിരലിൽ മോതിരം കുടുങ്ങിയ നിലയിൽ ഒരു യുവാവ് സ്റ്റേഷനിൽ എത്തി. ഉള്ളിയേരി സ്വദേശി അജയ് കുമാറാണ് (21) അഗ്നിരക്ഷാ സേനയുടെ സഹായം തേടിയെത്തിയത്.

മറ്റൊരപകടത്തെത്തുടർന്ന് വിരലിൽ തുന്നലിട്ട അജയ് കുമാറിന്റെ വിരലിൽ നിന്ന് സ്റ്റീൽ വളയം മുറിച്ച് മാറ്റാൻ വലിയ പ്രയാസമായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മനോജ്, ഇ.എം. നിധിപ്രസാദ് എന്നിവർ യുവാവിനെ തൊട്ടടുത്തുള്ള നെസ്റ്റ് പാലിയേറ്റീവ് കെയർ ഹോമിൽ കൊണ്ടുപോയി ദന്തപരിചരണ ഉപകരണങ്ങൾകൊണ്ട് സ്റ്റീൽ മോതിരം സുരക്ഷിതമായി മുറിച്ചു മാറ്റുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...