Friday, May 3, 2024 4:10 pm

മണിപ്പൂരില്‍ ഭീകരാക്രമണം ; കമാന്‍ഡിങ് ഓഫീസറും കുടുംബവും കൊല്ലപ്പെട്ടു ; നാല് സൈനികര്‍ക്കും വീരമൃത്യു

For full experience, Download our mobile application:
Get it on Google Play

ചുർചൻപുർ : മണിപ്പുരിലെ ചുർചൻപുർ ജില്ലയിൽ സൈന്യത്തിന് നേരെ ഭീകരാക്രമണം. അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഏഴ് പേർ മരിച്ചു. 46 അസം റൈഫിൾസ് കമാൻഡിങ് ഓഫീസർ കേണൽ വിപ്ലവ് ത്രിപാഠിയും കുടുംബവും ആക്രമണത്തിൽ കൊല്ലപ്പെട്ടു. നാല് സൈനികരും വീരമൃത്യുവരിച്ചു.

ത്രിപാഠിയും കുടുംബവും വാഹനവ്യൂഹവുമാണ് സംഘത്തിലുണ്ടായിരുന്നത്. ത്രിപാഠിയും ഭാര്യയും മകനും തൽക്ഷണം മരിച്ചു. ആക്രമണത്തിൽ കൂടുതൽ സൈനികർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഭീകരാക്രമണമുണ്ടായത്. പീപ്പിൾസ് ലിബറേഷൻ ആർമി ആണ് സംഭവത്തിന് പിന്നിൽ എന്നാണ് സൂചന.

മണിപ്പൂർ മുഖ്യമന്ത്രി ബൈറൺ സിങ് ഭീകരാക്രമണത്തെ അപലപിച്ചു. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ഇത്തരം ചതി പ്രയോഗങ്ങളിലൂടെയുള്ള ആക്രമണങ്ങൾ നടത്തുന്നവരെ വെറുതെ വിടില്ലെന്നും നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ആക്രമണങ്ങൾ കണ്ട് ഇനിയും മിണ്ടാതിരിക്കാൻ കഴിയില്ലെന്നും മണിപ്പൂർ മുഖ്യമന്ത്രി പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

70 ലക്ഷത്തിന്റെ ഭാ​ഗ്യം കിട്ടിയത് ആർക്ക്? നിർമൽ NR 378 ലോട്ടറി ഫലം പുറത്ത്

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 378 ലോട്ടറി നറുക്കെടുപ്പ്...

അതീവ ജാഗ്രത, കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു ; വീണ്ടും ‘കള്ളക്കടൽ’, ബീച്ചിൽ...

0
തിരുവനന്തപുരം: കേരളാ തീരത്ത് അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. വീണ്ടും കള്ളക്കടൽ...

ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമം 15-മത് വാർഷികാഘോഷം സംഘടിപ്പിക്കും

0
ജിദ്ദ : കഴിഞ്ഞ ഒന്നര ദശാബ്ദക്കാലം ജിദ്ദയിലെ സാമൂഹിക മണ്ഡലങ്ങളിൽ പ്രവർത്തിച്ചു...

ഉഷ്ണ തരം​ഗത്തിനിടെ ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴയെത്തുന്നു

0
തിരുവനന്തപുരം: ഉഷ്ണ തരം​ഗത്തിനിടെ ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴയെത്തുന്നു. സംസ്ഥാനത്ത് അടുത്ത 5...