Wednesday, April 24, 2024 5:32 am

വിദഗ്ധ പ്രഫഷണലുകൾക്ക് സൗദി പൗരത്വം നൽകുന്നു

For full experience, Download our mobile application:
Get it on Google Play

സൗദി : വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രഗൽഭരായ വിദേശികൾക്ക് പൗരത്വം നൽകാൻ സൗദി ഭരണാധികാരി അനുമതി നൽകി. ലോകോത്തര നിലവാരത്തിലുള്ള വിദേശ പ്രഫഷണലുകളെ രാജ്യത്തേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. രാജ്യത്ത് നടപ്പാക്കുന്ന വിഷൻ 2030 വികസന പദ്ധതിയുടെ ഭാഗമായാണ് നീക്കം.

നിയമം, ആരോഗ്യം, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലുള്ള അന്താരാഷ്ട്ര പ്രഫഷണലുകൾക്ക് സൗദിയിൽ പൗരത്വം ലഭിക്കും. സാംസ്‌കാരിക, കായിക മേഖലകളിൽ പ്രവർത്തിക്കുന്ന ഉയർന്ന വൈദഗ്ധ്യമുള്ളവർക്കും അവസരമുണ്ട്. നിക്ഷേപകർ, മൂലധന ഉടമകൾ, ഡോക്ടർമാർ, എൻജിനിയർമാർ തുടങ്ങി നിരവധി വിദേശികൾക്ക് പ്രീമിയം ഇഖാമ അനുവദിക്കുന്ന പദ്ധതി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇതിന് പിറകെയാണ് പ്രത്യേക വൈദഗ്ധ്യമുള്ള പ്രഫഷണലുകൾക്ക് പൗര്വത്വം നൽകാനുള്ള തീരുമാനം. രാജ്യത്തിന്റെ വികസനവും വിദേശ നിക്ഷേപവും ലക്ഷ്യം വെച്ചുള്ളതാണ് പദ്ധതി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സൂര്യാതപമേറ്റ് വൃദ്ധൻ മരിച്ചു

0
കുഴൽമന്ദം: കുത്തനൂരിൽ സൂര്യാതപമേറ്റ് വൃദ്ധൻ മരിച്ചു. കുത്തനൂർ പനയങ്കടം വീട്ടിൽ ഹരിദാസൻ(65)...

കേ​ര​ള​ത്തി​ല്‍ ഇ​ക്കു​റി ച​രി​ത്രം മാ​റും ; കെ. ​സു​രേ​ന്ദ്ര​ന്‍

0
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഇ​ക്കു​റി ച​രി​ത്രം മാ​റു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ....

കേരളത്തിന്റെ സ്വപ്നപദ്ധതി ; കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് നാളെ ഒന്നാം പിറന്നാള്‍

0
കൊച്ചി: ഇരുപത് ലക്ഷം യാത്രക്കാരെന്ന സ്വപ്ന നേട്ടത്തിലേക്ക് കുതിക്കുന്ന കൊച്ചി വാട്ടര്‍...

സംസ്ഥാനത്ത് ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന ; മസാലചേർത്ത വൈനുകൾ ഉൾപ്പെടുത്തുന്ന സാധ്യതകളും...

0
തിരുവനന്തപുരം: എല്ലാമാസവും ഒന്നിനുള്ള മദ്യനിരോധനമായ 'ഡ്രൈ ഡേ' പിൻവലിക്കാൻ ആലോചന. ബിവറേജ്...