ശബരിമല പമ്പ ഞുണങ്ങാറിന് കുറുകെ താത്കാലിക ബെയ്‌ലി പാലം നിർമിക്കാൻ ഹൈക്കോടതിയുടെ അനുമതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ശബരിമല പമ്പ ഞുണങ്ങാറിന് കുറുകെ താത്കാലിക ബെയ്‌ലി പാലം നിർമിക്കാൻ ഹൈക്കോടതിയുടെ അനുമതി. ബെയ്ലി പാലം നിർമ്മിക്കുന്നതിന് തിരുവനന്തപുരത്തെ കരസേന യൂണിറ്റിന് അടിയന്തരമായി അപേക്ഷ നൽകാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി. അതേസമയം, ബെയ്ലി പാലത്തിന്റെ നിർമ്മാണച്ചെലവ് ആര് വഹിക്കും എന്നതിനെച്ചൊല്ലി സർക്കാരും ദേവസ്വം ബോർഡും രണ്ട് തട്ടിലാണ്.

നിർമ്മാണച്ചെലവ് ദേവസ്വം ബോർഡ് വഹിക്കണമെന്ന നിലപാടിലാണ് സർക്കാർ. എന്നാൽ പാലത്തിന്റെ മേൽനോട്ട ചുമതല ജലവിഭവമവകുപ്പിന് ആണെന്നും ഈ സാഹചര്യത്തിൽ സർക്കാരാണ് ചെലവ് വഹിക്കേണ്ടത് എന്നും ദേവസ്വം ബോർഡ് കോടതിയിൽ നിലപാടെടുത്തു. ഇക്കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമെടുക്കാമെന്നും കോടതി നിർദ്ദേശിച്ചു. മണ്ഡലകാലത്തിന് മുൻപ് ഞുണങ്ങാറിൽ പാലം നിർമ്മിച്ചില്ലെങ്കിൽ ശബരിമലയിലെ മാലിന്യനീക്കം തടസ്സപ്പെടും. ഈ സാഹചര്യത്തിലാണ് കോടതി അടിയന്തര സിറ്റിങ്‌ നടത്തി വിഷയം പരിഗണിച്ചത്. 2018 ലെ പ്രളയത്തിലാണ് ഞുണങ്ങാർ പാലം തകർന്നത്. ഇതിന് പകരം ജലവിഭവ വകുപ്പ് നിർമ്മിച്ച താൽക്കാലിക റോഡ് കഴിഞ്ഞ ദിവസത്തെ മലവെള്ളപ്പാച്ചിലിൽ ഒലിച്ച് പോയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...