Sunday, April 28, 2024 8:31 pm

അന്തര്‍ സംസ്ഥാന യാത്രയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കി തമിഴ്‌നാട്‌

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : അന്തര്‍ സംസ്ഥാന യാത്രയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കി തമിഴ്‌നാട്‌. കേരളത്തില്‍ കോവിഡ് വ്യാപന തോതു കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണു നടപടി. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ദേശീയ പാതയില്‍ ഒരുക്കിയ ബാരിക്കേഡുകള്‍ പൂര്‍ണമായി മാറ്റി. ഇന്നലെ മുതല്‍ പരിശോധന കൂടാതെ വാഹനങ്ങള്‍ ദേശീയ പാതയിലൂടെ കടത്തിവിട്ടു തുടങ്ങി.

നേരത്തെ കോവിഡ് വ്യാപന തോതു കുറഞ്ഞിട്ടും തമിഴ്നാട് പരിശോധന തുടര്‍ന്നതും നിയന്ത്രണങ്ങള്‍ പിന്‍വലിക്കാതിരുന്നതും കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ വലച്ചിരുന്നു. കേരളത്തില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി മാറ്റിയപ്പോഴും അന്തര്‍ സംസ്ഥാന യാത്ര മാത്രം നിയന്ത്രണത്തിലായിരുന്നു. സ്ഥിരമായി തമിഴ്നാട്ടിലേക്കു ജോലിക്കു പോവുന്ന തൊഴിലാളികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ വലിയ പ്രയാസം നേരിട്ടിരുന്നു.

യാത്രക്കാരുടെ നിരന്തര പരാതിയെ തുടര്‍ന്നു പാലക്കാട് ജില്ലാ ഭരണകൂടം കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണു നിയന്ത്രണങ്ങള്‍ നീക്കിയത്. കേരളത്തില്‍ വാക്സിനേഷന്‍ ഏറെക്കുറെ പൂര്‍ണമായതിന്റെ പശ്ചാത്തലം കൂടി കണക്കിലെടുത്താണു നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയത്.

നിലവില്‍ യാത്രാ വാഹനങ്ങള്‍ക്കു പാസും സര്‍ട്ടിഫിക്കറ്റും ഇല്ലാതെ തമിഴ്നാട്ടിലേക്കു കടക്കാം. ജാഗ്രത കൈവിടരുതെന്നും യാത്രക്കാര്‍ നിര്‍ബന്ധമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടവും ചാവടി പോലീസും അറിയിച്ചു. കേരളത്തിലേക്കു വരുന്ന വാഹനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളും ഭാഗികമായി പിന്‍വലിച്ചിട്ടുണ്ട്. യാത്രാ പ്രതിസന്ധിക്ക് പൂര്‍ണ പരിഹാരം ആകണമെങ്കില്‍ ബസ്‌ സര്‍വീസ് കൂടി പുനരാരംഭിക്കണം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസും കെഎസ്ആർടിസി ബസും കൂട്ടിമുട്ടി

0
ആലപ്പുഴ: മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസും കെഎസ്ആർടിസി ബസും കൂട്ടിമുട്ടി. ശനിയാഴ്ച...

അന്യ സംസ്ഥാന തൊഴിലാളിയെ കൊന്ന കേസിൽ പ്രതി പിടിയിൽ

0
ഹരിപ്പാട്: അന്യ സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ മലയാളി പിടിയിൽ. ഹരിപ്പാട്...

നല്ലവനായ ഉണ്ണി, ദുഷിച്ച പ്രചരണം നടത്തിയിട്ട് ഹരിശ്ചന്ദ്രൻ ചമയുന്നു ; ഷാഫി പറമ്പിലിനെതിരെ പി...

0
തിരുവനന്തപുരം: വടകര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ സിപിഎം സംസ്ഥാന സമിതി...

അരുവാപ്പുലം കല്ലേലി എസ്റ്റേറ്റിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു

0
കോന്നി : അരുവാപ്പുലം കല്ലേലി എസ്റ്റേറ്റിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. നടുവത്തുമൂഴി...