കോന്നിയില്‍ കുറുനരിയുടെ ആക്രമണം ; യുവാവിനും വളര്‍ത്തു നായയ്ക്കും പരിക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : യുവാവിനും വളര്‍ത്തു നായയ്ക്കും കുറുനരിയുടെ അക്രമത്തില്‍ ഗുരുതര പരിക്ക്. പന്നിക്കണ്ടം ചരിവുകാലായില്‍ സുനില്‍ കുമാറിനും വളര്‍ത്തു നായയ്ക്കുമാണ് കുറുനരിയുടെ അക്രമണത്തില്‍ പരിക്കു പറ്റിയത്. സുനില്‍ കുമാറിന്റെ മുഖത്തും കഴുത്തിലുമാണ് ആഴത്തിലുള്ള മുറിവുകള്‍ . ഇയാളെ നാട്ടുകാര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടു കൂടിയായിരുന്നു സംഭവം.

വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന 5 വയസ്സുകാരി മകളെ അക്രമിക്കാന്‍ കുറുനരി പാഞ്ഞടുക്കുന്നതു കണ്ട് ഓടിക്കാനെത്തിയതാണ് സുനില്‍. ഇതോടെ കുട്ടിയെ വിട്ട് കുറുനരി ഇയാളുടെ നേര്‍ക്ക് തിരിയുകയായിരുന്നു. പ്രമാടം പഞ്ചായത്തിലെ തെങ്ങുക്കാവ് , ഞക്കുക്കാവ് , പന്നിക്കണ്ടം തുടങ്ങിയ പ്രദേശങ്ങളില്‍ കുരുനരിയുടെ ആക്രമണവും ശല്യവും നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വനംവകുപ്പോ ബന്ധപ്പെട്ടവരോ ഒരു നടപടിയും സ്വീകരിച്ചില്ല.

അയയില്‍ കിടന്ന തുണി കുറുനരിയുടെ ദേഹത്തു വലിച്ചിട്ടതിനാലാണ് മരണത്തില്‍ നിന്ന് രക്ഷപെടാനായതെന്ന് ചികിത്സയില്‍ കഴിയുന്ന സുനില്‍കുമാര്‍ പറയുന്നു. നാട്ടിലിറങ്ങിയുള്ള വന്യമൃഗങ്ങളുടെ ശല്യത്തിനെതിരെ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കാന്‍ കാണിക്കുന്ന അമാന്തം ജനങ്ങളുടെ മരണത്തിന് തന്നെ കാരണമാകുമെന്ന് പ്രദേശവാസികള്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...