പത്തനംതിട്ട ജില്ലയില്‍ 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 421 പേര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കനത്ത മഴയെത്തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ നാലു താലൂക്കുകളിലായി തുറന്ന 18 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 108 കുടുംബങ്ങളിലെ 421 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. കോഴഞ്ചേരി താലൂക്കില്‍ മൂന്നും, അടൂരില്‍ എട്ടും റാന്നിയില്‍ രണ്ടും കോന്നിയില്‍ അഞ്ചും ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ആകെ 108 കുടുംബങ്ങളിലെ 188 പുരുഷന്മാരും 164 വനിതകളും 33 ആണ്‍കുട്ടികളും 35 പെണ്‍കുട്ടികളും ഒരു ട്രാന്‍സ്‌ജെന്‍ഡറും ക്യാമ്പില്‍ കഴിയുന്നു.

കോഴഞ്ചേരി താലൂക്കിലെ 5 കുടുംബങ്ങളിലെ 5 പുരുഷന്മാരും 6 വനിതകളും 5 കുട്ടികളും ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടെ 17 പേരാണ് ക്യാമ്പില്‍ കഴിയുന്നത്. അടൂര്‍ താലൂക്കില്‍ 58 കുടുംബങ്ങളിലെ 74 പുരുഷന്മാരും 90 വനിതകളും 35 കുട്ടികളും ഉള്‍പ്പെടെ 199 പേരാണ് ക്യാമ്പില്‍ കഴിയുന്നത്. റാന്നി താലൂക്കില്‍ 7 കുടുംബങ്ങളിലെ 8 പുരുഷന്മാരും 15 വനിതകളും 8 കുട്ടികളും ഉള്‍പ്പെടെ 31 പേര്‍ ക്യാമ്പില്‍ കഴിയുന്നു.

കോന്നി താലൂക്കില്‍ 38 കുടുംബങ്ങളിലെ 101 പുരുഷന്മാരും 53 വനിതകളും 20 കുട്ടികളും ഉള്‍പ്പെടെ 174 പേര്‍ ക്യാമ്പില്‍ കഴിയുന്നു. അടൂര്‍, കോഴഞ്ചേരി, കോന്നി താലൂക്കുകളിലായി 11 വീടുകള്‍ ഭാഗീകമായി തകര്‍ന്നിട്ടുണ്ട്. അടൂരില്‍ നാലും കോഴഞ്ചേരിയില്‍ അഞ്ചും കോന്നിയില്‍ രണ്ടും വീടുകളുമാണ് ഭാഗീകമായി തകര്‍ന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...