Wednesday, May 1, 2024 1:51 pm

രഥോത്സവം : കൽപാത്തിയിൽ ഇന്നു മുതൽ കർശന നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കൽപാത്തി രഥോത്സവവുമായി ബന്ധപ്പെട്ട് ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കൽപാത്തി ഗ്രാമത്തിലും ക്ഷേത്ര പരിസരങ്ങളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ല പോലീസ് മേധാവി അറിയിച്ചു. കൽപാത്തി ഗ്രാമത്തിലേക്ക് ഞായറാഴ്ച രാവിലെ 11 മുതൽ 16ന് രാത്രി രഥോത്സവ ചടങ്ങുകൾ അവസാനിക്കുന്നതു വരെ കൽപാത്തി ഗ്രാമവാസികൾക്കും മീഡിയ, പോലീസ്, മറ്റ് ഉദ്യോഗസ്ഥർക്കും മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ.

ചാത്തപുരം, മിനി ചാത്തപുരം, ശേഖരീപുരം ജങ്ഷൻ, മന്തക്കര ഗണപതി കോവിൽ ജങ്ഷൻ, ഗോവിന്ദാപുരം ജങ്ഷൻ തുടങ്ങിയ പ്രധാന വഴികൾ ബാരിക്കേഡ് വെച്ച് അടച്ച് പോലീസ് നിയന്ത്രണത്തിലായിരിക്കും. ഗ്രാമവാസികൾ ആരും തന്നെ രഥ പ്രയാണം നടക്കുന്ന സമയങ്ങളിൽ ഗ്രാമവീഥികളിൽ ഇറങ്ങി നടക്കരുതെന്നും അറിയിപ്പിൽ പറയുന്നു.

ക്ഷേത്ര കമ്മിറ്റികാർ പേരു വിവരം എഴുതി കലക്ടർക്ക് നൽകിയവർ മാത്രമേ രഥം വലിക്കുന്നതിന് കൂടെ ഉണ്ടാവാൻ പാടുള്ളൂ. കൽപാത്തി ഗ്രാമവാസികൾക്ക് മാത്രമേ രഥ പ്രയാണം നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. മറ്റു സ്ഥലങ്ങളിൽ നിന്നും വരുന്ന പൊതുജനങ്ങൾക്ക് കൽപാത്തി ഗ്രാമത്തിലേക്കോ രഥ പ്രയാണം നടക്കുന്ന വീഥിയിലേക്കോ പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്നും പോലീസ് മേധാവിയുടെ അറിയിപ്പിൽ പറയുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചെളിവെള്ളവും വഴുക്കലും ; ചൂരക്കോട് ഗവ. ആയുർവേദ ആശുപത്രിയിൽ പോകാൻ പറ്റാത്ത അവസ്ഥ

0
ചൂരക്കോട് : ചെളിവെള്ളവും വഴുക്കലും കാരണം മരുന്നുവാങ്ങാൻ ചൂരക്കോട് ഗവ. ആയുർവേദ...

അനന്ത് നാഗ് – രാജൗരി മണ്ഡലങ്ങളിൽ വോട്ടെടുപ്പ് മാറ്റിയതിൽ പ്രതിഷേധം ; ഗൂഢാലോചനയെന്ന് ...

0
ശ്രീനഗര്‍ : കശ്മീരിലെ അനന്ത് നാഗ് - രാജൗരി മണ്ഡലങ്ങളിൽ വോട്ടെടുപ്പ്...

നോവലിസ്റ്റും സംവിധായകനുമായ പോള്‍ ആസ്റ്റര്‍ അന്തരിച്ചു

0
ന്യൂയോര്‍ക്ക്: അമേരിക്കന്‍ എഴുത്തുകാരനും സംവിധായകനുമായ പോള്‍ ആസ്റ്റര്‍ ന്യൂയോര്‍ക്കില്‍ വെച്ച് അന്തരിച്ചു....

കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കരിമുളക്കൽ യൂണീറ്റിന്‍റെ വാർഷിക പൊതുയോഗം നടന്നു

0
ചാരുംമൂട് : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കരിമുളക്കൽ യൂണീറ്റിന്‍റെ...