Wednesday, May 22, 2024 1:47 am

അനന്ത് നാഗ് – രാജൗരി മണ്ഡലങ്ങളിൽ വോട്ടെടുപ്പ് മാറ്റിയതിൽ പ്രതിഷേധം ; ഗൂഢാലോചനയെന്ന് ഇന്‍ഡ്യ സഖ്യം

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍ : കശ്മീരിലെ അനന്ത് നാഗ് – രാജൗരി മണ്ഡലങ്ങളിൽ വോട്ടെടുപ്പ് മാറ്റിയതിൽ പ്രതിഷേധം. വോട്ടെടുപ്പ് മാറ്റിയതിൽ ഗൂഢാലോചനയുണ്ടെന്ന് ഇൻഡ്യ സഖ്യം പറയുന്നു. പ്രചാരണത്തിനൊപ്പം അവസാന ഘട്ടവോട്ടെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്ന തിരക്കിൽ കൂടിയാണ് രാഷ്ട്രീയപാർട്ടികൾ. ജമ്മു കശ്മീരിലെ പ്രമുഖ പാർട്ടികളായ പിഡിപിയും നാഷണൽ കോണ്‍ഫറന്‍സും ഉയർത്തിയ പ്രതിഷേധത്തെ അവഗണിച്ചാണ് വോട്ടെടുപ്പ് മാറ്റിയത്. മേയ് 7 ഇൽ നിന്നും 25 ലേക്കാണ് മാറ്റിയത്. ജമ്മു -ഉദം പൂർ മണ്ഡലങ്ങളിൽ ഒതുങ്ങി നിൽക്കുന്ന ബി.ജെ.പിക്ക് താഴ്‌വാരയിലേക്ക് കടന്നു കയറാനുള്ള സൗകര്യത്തിന് വേണ്ടിയാണ് തിയതി മാറ്റം എന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

കോൺഗ്രസ് അമേഠി, റായ്ബറേലി അടക്കം മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്തത് ആശയക്കുഴപ്പം മൂലമാണെന്ന് ബി.ജെ.പി ആരോപിക്കുന്നു. മഹാരാഷ്ട്രയിൽ എൻ.സി.പി നേതാവ് ശരത് പവാറിനെതിരെ നരേന്ദ്ര മോദി അക്രമണം ശക്തമാക്കി. കേന്ദ്ര കൃഷിമന്ത്രി ആയിരിക്കെ പവാർ കർഷകർക്ക് വേണ്ടി ഒന്നും ചെയ്തില്ല എന്നതാണ് പുതിയ ആരോപണം. മഹാരാഷ്ട്രയിലെ കല്യാൺ മണ്ഡലത്തിൽ ഷിൻഡെ വിഭാഗം ശിവസേന സ്ഥാനാർഥിയായി ശ്രീകാന്ത്‌ ഷിൻഡ യെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ മകനാണ് ശ്രീകാന്ത്. ഈ മണ്ഡലത്തിൽ പ്രചാരണത്തിനു എത്തുമ്പോൾ കുടുംബ രാഷ്ട്രീയമെന്ന ആയുധം ബി.ജെ.പി ഉപയോഗിക്കുമോ എന്നാണ് കോൺഗ്രസിന്‍റെ ചോദ്യം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കഞ്ചാവും വാറ്റു ചാരായവുമായി രണ്ട് പേരെ എക്സൈസ് പിടികൂടി

0
കാസർഗോഡ്: സംസ്ഥാനത്ത് വിത്യസ്ഥ ജില്ലകിളിൽ നടന്ന റെയ്ഡിൽ കഞ്ചാവും വാറ്റു ചാരായവുമായി...

സംസ്ഥാനത്ത് ഒന്നാം തീയതിയിലുള്ള ഡ്രൈ ഡേ പിന്‍വലിക്കാന്‍ സര്‍ക്കാരിന്റെ നീക്കം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒന്നാം തീയതിയിലുള്ള ഡ്രൈ ഡേ പിന്‍വലിക്കാന്‍ സര്‍ക്കാരിന്റെ...

സൈബര്‍ അതിക്രമങ്ങള്‍ക്ക് എതിരെ അതിശക്തമായ നിയമ നടപടികളും പ്രതിഷേധങ്ങളും ഉയരണമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍

0
തിരുവനന്തപുരം: സൈബര്‍ അതിക്രമങ്ങള്‍ക്ക് എതിരെ അതിശക്തമായ നിയമ നടപടികളും പ്രതിഷേധങ്ങളും ഉയരണമെന്ന്...

109 വൈദ്യുതി പോസ്റ്റുകൾ തകർന്നു, 120 എണ്ണം കടപുഴകി വീണു, 325 ഇടങ്ങളിൽ ലൈൻ...

0
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ വൈദ്യുതി പോസ്റ്റുകൾക്കും...