രഥോത്സവം : കൽപാത്തിയിൽ ഇന്നു മുതൽ കർശന നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കൽപാത്തി രഥോത്സവവുമായി ബന്ധപ്പെട്ട് ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കൽപാത്തി ഗ്രാമത്തിലും ക്ഷേത്ര പരിസരങ്ങളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ല പോലീസ് മേധാവി അറിയിച്ചു. കൽപാത്തി ഗ്രാമത്തിലേക്ക് ഞായറാഴ്ച രാവിലെ 11 മുതൽ 16ന് രാത്രി രഥോത്സവ ചടങ്ങുകൾ അവസാനിക്കുന്നതു വരെ കൽപാത്തി ഗ്രാമവാസികൾക്കും മീഡിയ, പോലീസ്, മറ്റ് ഉദ്യോഗസ്ഥർക്കും മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ.

ചാത്തപുരം, മിനി ചാത്തപുരം, ശേഖരീപുരം ജങ്ഷൻ, മന്തക്കര ഗണപതി കോവിൽ ജങ്ഷൻ, ഗോവിന്ദാപുരം ജങ്ഷൻ തുടങ്ങിയ പ്രധാന വഴികൾ ബാരിക്കേഡ് വെച്ച് അടച്ച് പോലീസ് നിയന്ത്രണത്തിലായിരിക്കും. ഗ്രാമവാസികൾ ആരും തന്നെ രഥ പ്രയാണം നടക്കുന്ന സമയങ്ങളിൽ ഗ്രാമവീഥികളിൽ ഇറങ്ങി നടക്കരുതെന്നും അറിയിപ്പിൽ പറയുന്നു.

ക്ഷേത്ര കമ്മിറ്റികാർ പേരു വിവരം എഴുതി കലക്ടർക്ക് നൽകിയവർ മാത്രമേ രഥം വലിക്കുന്നതിന് കൂടെ ഉണ്ടാവാൻ പാടുള്ളൂ. കൽപാത്തി ഗ്രാമവാസികൾക്ക് മാത്രമേ രഥ പ്രയാണം നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. മറ്റു സ്ഥലങ്ങളിൽ നിന്നും വരുന്ന പൊതുജനങ്ങൾക്ക് കൽപാത്തി ഗ്രാമത്തിലേക്കോ രഥ പ്രയാണം നടക്കുന്ന വീഥിയിലേക്കോ പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്നും പോലീസ് മേധാവിയുടെ അറിയിപ്പിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...