Friday, May 3, 2024 1:06 pm

മെഡിക്കല്‍ കോളേജ് ആശുപത്രി – പുതിയ അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം നാളെ മുതല്‍ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പുതിയ അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം നാളെ മുതല്‍ ആരംഭിക്കും. അത്യാഹിത വിഭാഗം മാറ്റുന്നതിന്റെ ഭാഗമായുള്ള സജ്ജീകരണങ്ങള്‍ ഞായറാഴ്ചയോടെ പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആശുപത്രി സന്ദര്‍ശിച്ച വേളയില്‍ അത്യാഹിത വിഭാഗം എത്രയും വേഗം മാറ്റി സ്ഥാപിക്കണമെന്ന് ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ സാറ വര്‍ഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ എ നിസാറുദീന്‍ എന്നിവര്‍ ചേര്‍ന്ന് അതിനുള്ള പ്രവര്‍ത്തനം ആരംഭിക്കുകയും മുന്‍കൂട്ടി നിശ്ചയിച്ച നവംബര്‍ 15 നു തന്നെ അതു പൂര്‍ത്തികരിക്കുകയുമായിരുന്നു. ആദ്യപടിയായി താത്കാലികമായി പ്രവര്‍ത്തിച്ചു വന്ന കോവിഡ് ഒപി ഡീലക്സ് പേ വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

2020 സെപ്തംബര്‍ 19 നാണ് പുതിയ അത്യാഹിത വിഭാഗം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികളുടെ ചിരകാലാഭിലാഷമായ പുതിയ അത്യാഹിത വിഭാഗത്തില്‍ ലോകോത്തര നിലവാരത്തിലുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

രോഗികളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാന്‍ പ്രധാന റോഡിനു സമീപത്തായി പഴയ ഒപി ബ്ലോക്ക് നവീകരിച്ചാണ് അത്യാഹിത വിഭാഗം സ്ഥാപിച്ചത്. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം എന്ന നാമമാറ്റത്തോടെ തുടങ്ങുന്ന ഈ വിഭാഗത്തിനായി പ്രത്യേകം വകുപ്പുമേധാവിയുമുണ്ടാകും. 35 കോടിയോളം രൂപ ചെലവഴിച്ചാണ് ഈ ചികിത്സാവിഭാഗവും ഉപകരണങ്ങളും സജ്ജീകരിച്ചത്. പി ഡബ്ളിയു ഡി, എച്ച്‌ എല്‍ എല്‍ എന്നിവ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

അത്യാഹിത വിഭാഗത്തില്‍ കാലങ്ങളായി നടന്നു വരുന്ന ചികിത്സാ സംവിധാനങ്ങളെ ഒന്നാകെ മാറ്റിക്കൊണ്ട് രോഗികള്‍ക്ക് ആശുപത്രിയിലെത്തുന്ന നിമിഷം മുതല്‍ തന്നെ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനുള്ള നൂതന സംവിധാനങ്ങളാണ് ഇവിടെയുള്ളത്. വിവിധ വിഭാഗങ്ങളിലേയ്ക്ക് രോഗിയെയും കൊണ്ട് മാറി മാറി ട്രോളി ഉന്തേണ്ടി വരുന്ന അവസ്ഥയ്ക്കും പുതിയ അത്യാഹിത വിഭാഗം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ അവസാനമാകും.

അത്യാസന്ന നിലയിലെത്തുന്ന രോഗിയെ വിവിധ ചികിത്സാ വിഭാഗങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് രോഗിയുടെ ആരോഗ്യനിലയുടെ സ്വഭാവത്തിലൂന്നിക്കൊണ്ടുള്ള സംയോജിത ചികിത്സ നല്‍കുന്ന റെഡ് സോണ്‍ വിഭാഗത്തിലേയ്ക്കാണ് ആദ്യം മാറ്റുന്നത്. രോഗിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ചികിത്സയാണ് അവിടെ നല്‍കുന്നത്. അപകടാവസ്ഥ മാറിയ ശേഷം തുടര്‍ന്നുള്ള ചികിത്സയ്ക്ക് യെല്ലോ സോണ്‍, ഗ്രീന്‍ സോണ്‍ തുടങ്ങിയ മറ്റു വിഭാഗങ്ങളിലേയ്ക്ക് രോഗിയെ മാറ്റും.

റെഡ് സോണില്‍ പന്ത്രണ്ടും യെല്ലോ സോണില്‍ 40 രോഗികളെയും ഒരെ സമയം ചികിത്സിക്കാനാവും. ഇതോടൊപ്പമുള്ള മെഡിക്കല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഏഴു കിടക്കകളും സര്‍ജിക്കല്‍ വിഭാഗത്തില്‍ ഒന്‍പത് കിടക്കകളുമുണ്ട്. അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഓപ്പറേഷന്‍ തിയേറ്ററും ഡിജിറ്റല്‍ എക്സ്റേയും അതെ നിലയിലും അള്‍ട്രാസൗണ്ട് സ്കാനറുകളും ഡോപ്ളര്‍ മെഫിനും മൂന്നു സിടി സ്കാനറുകളും എം ആര്‍ ഐ തൊട്ടു താഴെയുള്ള നിലയിലുമാണ്.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന സ്ട്രോക്ക് യൂണിറ്റ് കൂടി പൂര്‍ത്തിയാകുന്നതോടെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകും. ഐസിയു, വാര്‍ഡുകള്‍, ആന്‍ജിയോഗ്രാം എന്നിവയും സ്ട്രോക്ക് യൂണിറ്റിലുണ്ട്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തീകരിച്ച എയിംസ് മാതൃകയിലുള്ള പുതിയ അത്യാഹിത വിഭാഗത്തിന്റെ പ്രയോജനം ജനങ്ങളിലേക്കെത്താന്‍ നിലവിലെ മന്ത്രി വീണാ ജോര്‍ജ് സ്വീകരിച്ച നിലപാടാണ് ഇന്നു മുതല്‍ യാഥാര്‍ത്ഥ്യമാകുന്നത്. പുതിയ അത്യാഹിത വിഭാഗം പ്രവര്‍ത്തനമാരംഭിക്കുമ്പോഴുണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകളാട് സഹകരിക്കണമെന്നും ക്രമേണ അവ പരിഹരിക്കുമെന്നും ആശുപതി സൂപ്രണ്ട് അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘പി ജെ കുര്യൻ പേരുകൾ പുറത്തുവിടട്ടെ ; നിയമനടപടികൾ പാർട്ടിയുമായി ചേർന്ന് തീരുമാനിക്കും’ –...

0
തിരുവനന്തപുരം: ദല്ലാൾ നന്ദകുമാറിൽ നിന്ന് അനിൽ ആന്റണി പണം വാങ്ങിയെന്നും ഇക്കാര്യം...

‘ഗതാഗത മന്ത്രിയുടെ ഭാവനയ്ക്ക് ഗ്രൗണ്ട് ഒരുക്കാൻ പണം ചെലവാക്കാനാകില്ല’ ; സമരം അവസാനിപ്പിക്കുന്നതിന്...

0
തിരുവന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂള്‍ സംഘടനകളുടെ...

മുക്കത്ത് യുവതിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട്: മുക്കത്ത് യുവതിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക ചിക്കമഗളൂരു...

ഗാന്ധി സ്മൃതി മൈതാനത്തില്‍ മണ്‍പാത്രങ്ങളില്‍ കിളികള്‍ക്ക് ദാഹജലം ഒരുക്കി വി.കെ. സ്റ്റാന്‍ലി

0
അടൂര്‍ : കൊടുംചൂടില്‍ നാട് വെന്തുരുകുമ്പോള്‍ ദാഹജലം കിട്ടാതെ വലയുന്ന പക്ഷികള്‍ക്ക്...