Monday, May 6, 2024 2:16 pm

ബാർ ഹോട്ടലിൽ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട രണ്ടു പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നെടുമ്പാശേരി ബാർ ഹോട്ടലിൽ ജീവാനക്കാരെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട രണ്ടു പേർ അറസ്റ്റിൽ. ചെങ്ങമനാട് കുറുപ്പനയം വേണാട്ടു പറമ്പിൽ വീട്ടിൽ ജസ്റ്റിൻ (29), അകപ്പറമ്പ് കരുമത്തി വീട്ടിൽ ഷിന്റോ (32) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12 ന് രാത്രി ബാർ ഹോട്ടലിലെത്തിയ ഇവർ ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു.

പണം കൊടുക്കാത്തതിനെ തുടർന്ന് ഒച്ചപ്പാടും ബഹളവുമുണ്ടായി. ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. കൊലപാതകമുൾപ്പടെ പതിനഞ്ചോളം കേസുകളിലെ പ്രതിയാണ് ജസ്റ്റിൻ. ഷിന്റോയുടെ പേരിലും രണ്ട് കേസുകളുണ്ട്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി പി.കെ ശിവൻ കുട്ടി, സബ് ഇൻസ്പെക്ടർമാരായ അനീഷ്.കെ.ദാസ്, സണ്ണി ഏ.എസ്.ഐമാരായ ബൈജു കുര്യൻ, ഉബൈദ്, പ്രമോദ് എസ്.സി.പി.ഒ കുഞ്ഞുമോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചേനമ്പള്ളിൽ ഭദ്രാ ധർമശാസ്താക്ഷേത്രത്തിലെ നാലമ്പലത്തിനകത്ത് കൃഷ്ണശില പാകി

0
ചേന്നമ്പള്ളിൽ : ഭദ്രാ ധർമശാസ്താ ക്ഷേത്രത്തിലെ നാലമ്പലത്തിനകത്ത് കൃഷ്ണശില പാകുന്ന ചടങ്ങ്...

തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന് കൊടിയേറി

0
തലവടി : പരിശുദ്ധ തോമസ് സ്ളീഹാ യുടെ നാമധേയത്തിൽ സ്ഥാപിതമായിരിക്കുന്ന തലവടി...

ചില്ലുകുപ്പികളിൽ മദ്യവും ഇല്ല പ്ളാസ്റ്റിക് കുപ്പികൾ പുനരുപയോഗത്തിനും നൽകുന്നില്ല ; പദ്ധതികൾ ഉപേക്ഷിച്ച് ബെവ്കോ

0
തിരുവനന്തപുരം: മദ്യക്കമ്പനികൾ ചില്ലുകുപ്പികളിൽ മദ്യം നൽകണമെന്ന നിലപാടിൽ നിന്നു ബിവറേജസ് കോർപ്പറേഷൻ...

ജില്ലാ ജയിൽ നിർമാണം വീണ്ടും പ്രതിസന്ധിയിൽ

0
പത്തനംതിട്ട : ജില്ലാ ജയിലിന്‍റെ രണ്ടാംഘട്ട നിർമാണത്തിനുള്ള സാങ്കേതികാനുമതി ലഭിച്ചിട്ടും തിരഞ്ഞെടുപ്പ്...