തലവടി : പരിശുദ്ധ തോമസ് സ്ളീഹാ യുടെ നാമധേയത്തിൽ സ്ഥാപിതമായിരിക്കുന്ന തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ മെയ് 13 വരെ നടക്കുന്ന 163-ാം കല്ലിട്ട പെരുന്നാൾ പെരുന്നാളിന് കൊടിയേറി. വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവക വികാരി ഫാദർ റോബിൻ വർഗ്ഗീസ് മേടയ്ക്കൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ഇടവക ട്രസ്റ്റി കോശി തോമസ് കന്യാകോണിൽ, സെക്രട്ടറി ചെറിയാൻ വർക്കി ഇടയത്ര, കൺവീനർ പ്രിൻസ് പീറ്റർ പാലത്തിങ്കൽ,ജോ.കൺവീനർ സോണി ജോസഫ് ചക്കാലയിൽ എന്നിവർ നേതൃത്വം നല്കി. 9ന് സ്വർഗ്ഗാരോഹണ പെരുന്നാൾ നടക്കും. 11ന് രാവിലെ മുതൽ ആദ്യഫലം ശേഖരണം നടക്കും. വൈകിട്ട് 5.30 ന് സന്ധ്യാ നമസ്കാരത്തിന് ശേഷം റവ. ഫാദർ ജോൺ ടി. വർഗ്ഗീസ് കുളക്കട വചന ശുശ്രൂഷ നടത്തും. വൈകിട്ട് 8ന് പിതൃസ്മൃതി നടക്കും.
12ന് രാവിലെ 8 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാദർ ഏബ്രഹാം തോമസ് തടത്തിൽ നേതൃത്വം നല്‍കും. വൈകിട്ട് 5.30ന് ഡോ. ഗീവർഗ്ഗീസ് മാർ ബർന്നബാസ് സന്ധ്യ നമസ്ക്കാരത്തിന് നേതൃത്വം നല്‍കും. വൈകിട്ട് 6.30ന് റാസയും തുടർന്ന് ഫാദർ തോമസ് പുരയ്ക്കല്‍ വചന പ്രഭാഷണം നടത്തും. വൈകിട്ട് 7ന് വിവിധ വാദ്യമേളങ്ങളുടെ പ്രകടനം അരങ്ങേറും. 13ന് രാവിലെ 8 ന് മൂന്നിന്മേൽ കുർബാനയ്ക്ക് ഡോ. ഗീവർഗ്ഗീസ് മാർ ബർന്നബാസ് നേതൃത്വം നല്‍കും. ഇടവകയിലെ 80വയസ്സ് പൂർത്തിയായവരെ ആദരിക്കും. ഇടവക ട്രസ്റ്റി കോശി തോമസ് കന്യാകോണിൽ, സെക്രട്ടറി ചെറിയാൻ വർക്കി ഇടയത്ര, കൺവീനർ പ്രിൻസ് പീറ്റർ പാലത്തിങ്കൽ,ജോ.കൺവീനർ സോണി ജോസഫ് ചക്കാലയിൽ എന്നിവർ നേതൃത്വം നല്‍കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033