Monday, May 6, 2024 10:00 pm

മഴയുടെ ശക്തി കുറഞ്ഞെങ്കിലും വെള്ളക്കെട്ട് ഒഴിയാതെ കോന്നി

For full experience, Download our mobile application:
Get it on Google Play

കോന്നി : തുടര്‍ച്ചായി പെയ്ത മഴയുടെ ശക്തി കുറഞ്ഞെങ്കിലും കോന്നിയിലെ പൊതുനിരത്തുകളിലെ വെള്ളക്കെട്ട് ഒഴിയാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. കോന്നി ചാങ്കൂര്‍മുക്ക്, മാരൂര്‍പാലം, മുറിഞ്ഞകല്‍ മുതല്‍ കലഞ്ഞൂര്‍ വരെയുള്ള ഭാഗങ്ങള്‍, കുമ്മണ്ണൂര്‍ ഫോറസ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളിലെല്ലാം വെള്ളം നിറഞ്ഞതോടെ കോന്നി നിവാസികള്‍ പലയിടങ്ങളിലും ഒറ്റപ്പെട്ട അവസ്ഥയായി. ചാങ്കൂര്‍മുക്ക് മുതല്‍ വെള്ളം നിറഞ്ഞതും പുനലൂര്‍ മൂവാറ്റുപുഴ റോഡ് നിര്‍മ്മാണം നടക്കുന്നതും കൂടി ആയതോടെ പത്തനംതിട്ട ഭാഗത്തേക്ക് പോകാന്‍ യാത്രക്കാര്‍ക്ക് ചെങ്ങറമുക്ക് കുമ്പളാംപൊയ്ക വടശേരിക്കര റോഡിനെ ആശ്രയിക്കേണ്ടിവന്നു.

വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി പേരുടെ ഗ്രഹോപകരണങ്ങള്‍ അടക്കം നഷ്ടപെട്ടിട്ടുണ്ട്. നിരവധി വീടുകളും കച്ചവടസ്ഥാപനങ്ങളും സര്‍ക്കാര്‍ – സ്വകാര്യ ഓഫീസുകളുമടക്കം വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. പ്രധാന റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ മലയോര മേഖലകളിലേക്കടക്കമുള്ള ബസ് സര്‍വ്വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ മലയോര മേഖലയിലെ മഴയ്ക്ക് ശമനമില്ല. രാവിലെ മുതല്‍ കുറച്ച് സമയം മഴ മാറി നിന്നെങ്കിലും ഉച്ചയ്ക്ക് ശേഷം മലയോര മേഖലയില്‍ മഴ ശക്തമായി. അതിനാല്‍ തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്. പല സ്ഥലങ്ങളിലും ഉരുള്‍പ്പൊട്ടലിന് സമാനമായ മണ്ണിടിച്ചിലും വര്‍ധിക്കുന്നുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുൻ അടൂർ തഹസിൽദാർക്കെതിരെ അച്ചടക്ക നടപടിയുമായി റവന്യൂ വകുപ്പ്

0
പത്തനംതിട്ട: വാല്യുവേഷൻ സർട്ടിഫിക്കറ്റ് നൽകിയതിൽ അഴിമതി എന്ന പരാതിയിൽ മുൻ തഹസിൽദാർക്കെതിരെ...

ജോലി കഴിഞ്ഞ് കുളിക്കാനെത്തിയ യുവാവിനെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: പാറമടയിൽ വീണ് യുവാവ് മരിച്ചു. പെരുമ്പാവൂർ വളയൻചിറങ്ങര സ്വദേശി സുധീഷ്...

മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി അമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി മകൻ

0
മൂവാറ്റുപുഴ : അമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി മകൻ. 65 കാരി...

അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു

0
കന്യാകുമാരി : അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. തഞ്ചാവൂര്‍ സ്വദേശി...