മഴയുടെ ശക്തി കുറഞ്ഞെങ്കിലും വെള്ളക്കെട്ട് ഒഴിയാതെ കോന്നി

For full experience, Download our mobile application:
Get it on Google Play

കോന്നി : തുടര്‍ച്ചായി പെയ്ത മഴയുടെ ശക്തി കുറഞ്ഞെങ്കിലും കോന്നിയിലെ പൊതുനിരത്തുകളിലെ വെള്ളക്കെട്ട് ഒഴിയാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. കോന്നി ചാങ്കൂര്‍മുക്ക്, മാരൂര്‍പാലം, മുറിഞ്ഞകല്‍ മുതല്‍ കലഞ്ഞൂര്‍ വരെയുള്ള ഭാഗങ്ങള്‍, കുമ്മണ്ണൂര്‍ ഫോറസ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളിലെല്ലാം വെള്ളം നിറഞ്ഞതോടെ കോന്നി നിവാസികള്‍ പലയിടങ്ങളിലും ഒറ്റപ്പെട്ട അവസ്ഥയായി. ചാങ്കൂര്‍മുക്ക് മുതല്‍ വെള്ളം നിറഞ്ഞതും പുനലൂര്‍ മൂവാറ്റുപുഴ റോഡ് നിര്‍മ്മാണം നടക്കുന്നതും കൂടി ആയതോടെ പത്തനംതിട്ട ഭാഗത്തേക്ക് പോകാന്‍ യാത്രക്കാര്‍ക്ക് ചെങ്ങറമുക്ക് കുമ്പളാംപൊയ്ക വടശേരിക്കര റോഡിനെ ആശ്രയിക്കേണ്ടിവന്നു.

വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി പേരുടെ ഗ്രഹോപകരണങ്ങള്‍ അടക്കം നഷ്ടപെട്ടിട്ടുണ്ട്. നിരവധി വീടുകളും കച്ചവടസ്ഥാപനങ്ങളും സര്‍ക്കാര്‍ – സ്വകാര്യ ഓഫീസുകളുമടക്കം വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. പ്രധാന റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ മലയോര മേഖലകളിലേക്കടക്കമുള്ള ബസ് സര്‍വ്വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ മലയോര മേഖലയിലെ മഴയ്ക്ക് ശമനമില്ല. രാവിലെ മുതല്‍ കുറച്ച് സമയം മഴ മാറി നിന്നെങ്കിലും ഉച്ചയ്ക്ക് ശേഷം മലയോര മേഖലയില്‍ മഴ ശക്തമായി. അതിനാല്‍ തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്. പല സ്ഥലങ്ങളിലും ഉരുള്‍പ്പൊട്ടലിന് സമാനമായ മണ്ണിടിച്ചിലും വര്‍ധിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...

കരുവാറ്റ കൊലപാതകം ; മുത്തച്ഛനെ കൊല്ലാൻ 13കാരി തന്ത്രങ്ങൾ മെനഞ്ഞത് ദിവസങ്ങളെടുത്ത്

0
ആലപ്പുഴ: കരുവാറ്റയിൽ മുത്തച്ഛനെ കൊല്ലാനുള്ള തന്ത്രങ്ങൾ മെനയാൻ 13കാരി എടുത്തത് ദിവസങ്ങൾ...

മാസപ്പടിക്കേസ് ; ഇഡി നടപടികളെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം

0
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ മകൾ ടി.വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി...

ആലപ്പുഴ അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു

0
ആലപ്പുഴ: അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. അമ്പലപ്പുഴ വടക്ക്...