Tuesday, June 25, 2024 10:57 am

ഇതരമതസ്ഥനെ വിവാഹം കഴിച്ചതിന്​ മകളെ ബലാത്സംഗം ചെയ്​തുകൊന്ന പിതാവ്​ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഭോപാല്‍ : മധ്യപ്രദേശ്​ ഭോപാലിലെ റാത്തിബാദില്‍ ഇതരമതസ്ഥനെ വിവാഹം കഴിച്ചതിന്​ മകളെ ബലാത്സംഗം ചെയ്​തുകൊന്ന പിതാവ്​ അറസ്റ്റില്‍. യുവതിയുടെയും എട്ടുമാസം പ്രായമായ മകന്‍റെയും മൃതദേഹം സമസ്​ഗഡ്​ വനത്തില്‍​നിന്ന്​ കണ്ടെടുത്തു. അസുഖത്തെ തുടര്‍ന്നാണ്​ കുഞ്ഞിന്‍റെ മരണം. ഇതര മതസ്​ഥനെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട്​​ പെണ്‍കുട്ടിയും കുടുംബവും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. ഒരു വര്‍ഷം മുമ്പ് പിതാവുമായി ഇതിനെചൊല്ലി തര്‍ക്കമുണ്ടാകുകയും ചെയ്​തിരുന്നു. തുടര്‍ന്ന്​ മകള്‍ വീട്ടുകാരുമായി അടുപ്പം പുലര്‍ത്തിയിരുന്നില്ല.

വിവാഹത്തിന്​ ശേഷം കുടുംബവുമായി അകന്ന്​ താമസിച്ച മകള്‍ ദീപാവലി വേളയില്‍ മൂത്ത സഹോദരിയുടെ വീട്ടിലെത്തി. അവിടെവെച്ച്‌​ അസുഖബാധിതനായ എട്ടുമാസം പ്രായമായ മകന്‍ മരിക്കുകയായിരുന്നു. കൊച്ചുമകന്‍ മരിച്ച വിവരം അറിയിക്കാനായി മൂത്ത സഹോദരി പിതാവിനെ വിളിച്ചു. തുടര്‍ന്ന്​ പിതാവും സഹോദരനും റാത്തിബാദിലെത്തി. കുഞ്ഞിന്‍റെ അന്ത്യകര്‍മങ്ങള്‍ നടത്താനെന്ന ​പേരില്‍ പിതാവ്​ മകളെ വനത്തിലേക്ക്​ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെവെച്ച്‌​ പിതാവ് മകളെ​ ബലാത്സംഗം ചെയ്യുകയും കഴുത്തുഞെരിച്ച്‌​ കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം​ കുഞ്ഞിന്‍റെയും യുവതിയുടെയും മൃതദേഹം വനത്തില്‍ ഉപേക്ഷിച്ചു.

വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹമെന്ന്​ റാത്തിബാദ്​ സ്​റ്റേഷന്‍ ഹൗസ്​ ഓഫിസര്‍ സുദേശ്​ തിവാരി പറഞ്ഞു. അന്വേഷണത്തില്‍ സേഹോറിലെ ബില്‍സ്​ഗഞ്ച്​ സ്വദേശിയായ യുവതിയുടേതാണ്​ മൃതദേഹമെന്ന്​ കണ്ടെത്തുകയായിരുന്നു. ഇതോടെ വീട്ടുകാരെ ചോദ്യം ചെയ്​തു. യുവതിയുടെ വിവാഹത്തിന്‍റെ പേരില്‍ കുടുംബത്തില്‍ അസ്വസ്​ഥതകള്‍ ഉണ്ടായിരുന്നുവെന്ന്​ പോലീസ്​ കണ്ടെത്തി. ചോദ്യം ചെയ്യലില്‍ പിതാവ്​ കുറ്റം സമ്മതിച്ചതായും പോലീസ്​ പറഞ്ഞു. പ്രണയവിവാഹത്തെ ചൊല്ലി കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തിയതാണ്​ ക്രൂരകൃത്യത്തിന്​ കാരണമെന്നും പോലീസ്​ കൂട്ടിച്ചേര്‍ത്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശ്രീനഗറിൽ തീപിടുത്തം ; ബസാർ മസ്ജിദ് അടക്കം കത്തിനശിച്ചു

0
ശ്രീനഗർ: ശ്രീനഗറിലെ ബോഹ്‌രി ഖാദൽ പ്രദേശത്തുണ്ടായ വൻ തീപിടിത്തത്തിൽ നിരവധി വാണിജ്യ...

ഐ.ബി മേധാവിയുടെ കാലാവധി നീട്ടി

0
ഡൽഹി: ഇന്റലിജൻസ് ബ്യൂറോ മേധാവി തപൻ കുമാർ ദേകയുടെ കാലാവധി 2025...

സിപിഎം പാർട്ടി നേതൃത്വത്തിന് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധം ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മനു...

0
കണ്ണൂർ: ക്വട്ടേഷൻ സംഘങ്ങളുമായി സിപിഎം പാർട്ടി നേതൃത്വത്തിന് അവിശുദ്ധ ബന്ധമാണെന്ന് ഡിവൈഎഫ്‌ഐ...

ടിവി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

0
മൂവാറ്റുപുഴ: മുവാറ്റുപുഴയില്‍ ടിവി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. പായിപ്ര...