അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍തൃമാതാവിനെയും ഭര്‍തൃസഹോദരിയുടെ മകളെയും അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍തൃമാതാവിനെയും ഭര്‍തൃസഹോദരിയുടെ മകളെയും അറസ്റ്റ് ചെയ്തു. തവനൂര്‍ അയങ്കലം വടക്കത്ത് വളപ്പില്‍ മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ ഫാത്തിമ (59), ഫാത്തിമ സഹല (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആതമഹത്യാപ്രേരണകുറ്റം, ഗാര്‍ഹിക പീഡനം എന്നിവയാണ് കേസ്.

കഴിഞ്ഞ ദിവസമാണ് തവനൂര്‍ അയങ്കലം ഉണ്ണിയമ്പലത്തെ ബത് ബസ്ത്തിന്റെ ഭാര്യ സുഹൈല നസ്‌റിന്‍ (19), എട്ട് മാസം പ്രായമായ മകള്‍ ഫാത്തിമ സഹറ എന്നിവരെ ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൈലയുമായി ഭര്‍തൃമാതാവും ഭര്‍തൃസഹോദരിയുടെ മകളും വഴക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. സുഹൈല നസ്‌റിനും ബത് ബസ്ത്തും ഒന്നര വര്‍ഷം മുമ്പാണ് വിവാഹിതരായത്. ബാസ് ബസത്ത് ഗള്‍ഫിലാണ്. 20 പവന്‍ സ്ത്രീധനം നല്‍കിയിരുന്നു. എന്നാല്‍, ഇത് കുറവാണെന്ന് പറഞ്ഞ് പല തവണ ഭര്‍തൃമാതാവ് വഴക്കുണ്ടാക്കിയിരുന്നതായി സുഹൈല വീട്ടുകാരോട് പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും അറിയിച്ചിരുന്നു. ഇതാവര്‍ത്തിക്കില്ലെന്ന് ഭര്‍തൃപിതാവ് പറഞ്ഞ ശേഷവും വഴക്കുണ്ടായി.

ഭര്‍തൃമാതാവിന്റെ മാനസിക പീഡനമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് ആരോപണത്തെ തുടര്‍ന്ന് രണ്ട് പേരേയും തിങ്കളാഴ്ച തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുറ്റിപ്പുറം എസ്.എച്ച്‌.ഒ ശശീന്ദ്രന്‍ മേലഴിലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആരോപണം ശരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തിങ്കളാഴ്‌ച്ച വൈകിട്ടു അഞ്ചോടെയാണു സുഹൈലയും മകളും പൊള്ളലേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. അയല്‍വാസികളെത്തിയാണ് മുറി പൊളിച്ച്‌ അകത്തു കയറിയത്. പ്രതികള്‍ പലപ്പോഴും നിസ്സാര കാര്യങ്ങള്‍ക്കുപോലും സുഹൈലയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും സുഹൈലയുടെ വീട്ടുകാര്‍ പോലീസിന് മൊഴി നല്‍കി. എന്നാല്‍ അയല്‍വാസികളുമായി വീട്ടുകാര്‍ക്കു വലിയ ബന്ധമില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റബ്ബർവില 300രൂപയാക്കും, ഭൂനിയമങ്ങളിൽ ഭേദഗതിവരുത്തും ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : ഭൂനിയമങ്ങളിൽ ഭേദഗതി വരുത്തി രണ്ടാം ഭൂപരിഷ്കരണത്തിന് സർക്കാർ തുടക്കമിടുമെന്ന്...

പുലിക്കളി സംഘങ്ങൾക്ക് ധനസഹായം ; മുൻ ടൂറിസം സെക്രട്ടറിക്കെതിരെ സുരേഷ് ഗോപി

0
തൃശൂർ: പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻ ടൂറിസം സെക്രട്ടറിക്കെതിരെ രൂക്ഷ...

‘അയ്യപ്പഭക്തരെ ‘സ്വാമി’ എന്നുതന്നെ വിളിക്കണം’ ; പോലീസിന് നിർദേശവുമായി ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട്...

മാസപ്പടി കേസ് : വീണ്ടും പരിശോധനയുമായി ഇഡി ; കോഴിക്കോട് അടക്കം എട്ടിടങ്ങളിൽ വ്യാപക...

0
കൊച്ചി: മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അടക്കം...