പുലിക്കളി സംഘങ്ങൾക്ക് ധനസഹായം ; മുൻ ടൂറിസം സെക്രട്ടറിക്കെതിരെ സുരേഷ് ഗോപി

For full experience, Download our mobile application:
Get it on Google Play

തൃശൂർ: പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻ ടൂറിസം സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ചെയ്യാത്ത തെറ്റിന് രാഷ്ട്രീയത്തിന്റെ പേരിൽ അധമപ്രവർത്തനം നടത്തിയെന്ന് സുരേഷ് ​ഗോപി പറഞ്ഞു. മോദിയുടെയും അമിത്ഷായുടെയും സുരേഷ് ഗോപിയുടെയും വീട്ടിൽ നിന്നല്ല ഈ ഫണ്ട് കൊടുക്കുന്നതും. ഇന്ത്യയുടെ ഫണ്ടാണ് കൊടുക്കുന്നത്. സംഘങ്ങൾ മാനദണ്ഡങ്ങൾ തുടങ്ങി അംഗങ്ങൾ വായിച്ചു മനസ്സിലാക്കണമെന്നില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു. ധനസഹായം കൈമാറുന്ന ചടങ്ങിലാണ് സുരേഷ് ​ഗോപിയുടെ വിമർശനം. വലിയ സന്തോഷത്തോടെ അല്ല ഈ പരിപാടിയിൽ പങ്കെടുക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. ടൂറിസം വകുപ്പും ഉദ്യോഗസ്ഥരും അധമ രാഷ്ട്രീയ പ്രവർത്തനം നടത്തി. നിരവധി തവണ ഈ പേരിൽ ടൂറിസം സെക്രട്ടറി ബിജുവിനെ വിളിച്ചു. തനിക്ക് ഇതിൽ ഭാഗമാകണമെന്ന് പറഞ്ഞതാണ്. പുലിക്കളി സംഘങ്ങൾക്ക് ഇതിനു മുൻപ് ഫണ്ട് അനുവദിച്ച ചരിത്രമില്ല. ലൊട്ടുലൊടുക്ക് ഓഫീസർക്കല്ല നിർദേശങ്ങൾ അയച്ചത്. ഒരു സംസ്ഥാനത്തിന്റെ വകുപ്പ് സെക്രട്ടറിക്കും കളക്ടർക്കുമാണ് അയച്ചതെന്നും മുൻ കളക്ടറേയും സുരേഷ് ഗോപി വിമർശിച്ചു.

താൻ ചെയ്യാത്ത തെറ്റിന്, ഇത് തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച പിശാചുക്കൾ പ്രായശ്ചിത്തം ചെയ്യണം. ഇൻക്രെഡിബിൾ ഇന്ത്യ ലോ​ഗോ വന്നില്ല എന്നത് നിയമപരമായ തെറ്റാണ്. ആ വീഴ്ച്ച കേരളം ഏറ്റുപറഞ്ഞതോടെയാണ് ഫണ്ട് അനുവദിച്ചത്. ഇവിടെ നിന്ന് ജയിച്ച് മന്ത്രിയായ ഒരാളാണ് ഇതിന് കുട പിടിച്ചതെന്നും ഇത്രയും അധമനാകരുതെന്നും സുരേഷ് ​ഗോപി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...