Monday, May 6, 2024 6:05 pm

കെ.പി.എ.സി ലളിതക്ക്‌ കരള്‍ നല്‍കാന്‍ തയാറായി കലാഭവന്‍ സോബി

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കെ.പി.എ.സി ലളിതക്ക്‌ കരള്‍ നല്‍കാന്‍ തയാറായി കലാഭവന്‍ സോബി ജോര്‍ജ്‌. കരള്‍ ദാതാവിനെ തേടിയുള്ള ലളിതയുടെ മകള്‍ ശ്രീക്കുട്ടിയുടെ അഭ്യര്‍ഥന കണ്ടാണ്‌ തീരുമാനമെന്നും സോബി.

ദാതാവ്‌ ഒ പോസിറ്റീവ്‌ രക്‌ത ഗ്രൂപ്പില്‍പ്പെട്ട ആരോഗ്യവാനായിരിക്കണം. 20 നും 50 നും ഇടയിലാവണം പ്രായം. പ്രമേഹരോഗികളാകരുത്‌. മദ്യപിക്കുന്നവരും ആകരുത്‌. മറ്റ്‌ രോഗങ്ങളില്ലാത്തവരായിരിക്കണം ദാതാവെന്നും നിബന്ധനയുണ്ട്‌. മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാറില്ലെന്ന്‌ സോബി പറഞ്ഞു. ആരോഗ്യവാനാണെങ്കില്‍ 65 വയസുവരെ പ്രശ്‌നമില്ലെന്നാണ്‌ ഡോക്‌ടര്‍ മറുപടി നല്‍കിയത്‌. ശ്രീക്കുട്ടിയുടെ കുറിപ്പ്‌ കണ്ടിട്ട്‌ അമ്മ ഉള്‍പ്പെടെയുള്ള സിനിമാ സംഘടനകളെയും ലളിത ചികിത്സയിലുള്ള ആശുപത്രിയെയും സമ്മതം അറിയിച്ചിട്ടുണ്ട്‌.

ഏതെങ്കിലും കലാകാരന്‌ വൃക്കയോ കരളോ ആവശ്യമായി വന്നാല്‍ നല്‍കാന്‍ തയാറാണെന്ന്‌ കോവിഡ്‌ ആരംഭത്തിന്‌ മുമ്പ് കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ.ഡേവിസ്‌ ചിറമേലിന്റെ പള്ളിയില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയപ്പോള്‍ അച്ചനോട്‌ പറഞ്ഞിരുന്നു. അടുത്തിടെ നൃത്തനാടക അസോസിയേഷന്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ നടത്തിയ സമരത്തിന്റെ പന്തലില്‍ പ്രസംഗിച്ചപ്പോള്‍ അക്കാഡമി ചെയര്‍പഴ്‌സണ്‍ എന്ന നിലയില്‍ കലാകാരന്മാര്‍ക്ക്‌ ആവശ്യമായ സഹായം ലഭ്യമാക്കാത്തതിന്റെ പേരില്‍ കെ.പി.എ.സി ലളിതയെ വിമര്‍ശിച്ചിരുന്നു. പിന്നീടാണ്‌ ചേച്ചിക്ക്‌ സുഖമില്ലെന്ന വിവരം അറിഞ്ഞത്‌. കരള്‍മാറ്റ ശസ്‌ത്രക്രിയയ്‌ക്കോ പിന്നീടോ ഒരു പ്രതിഫലവും കൈപ്പറ്റില്ലെന്നും സോബി പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

75 ലക്ഷം നേടിയതാര്? അറിയാം വിന്‍ വിന്‍ ഭാഗ്യക്കുറി സമ്പൂര്‍ണഫലം

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ ഫലം...

വെള്ളമില്ല : പ്രതാപം നഷ്ടപ്പെട്ട് പെരുന്തേനരുവി

0
വെച്ചൂച്ചിറ: വെള്ളമൊഴുക്ക് നിലച്ചതോടെ പെരുന്തേനരുവി വെള്ളച്ചാട്ടം കാണുവാനുള്ള സഞ്ചാരികളുടെ വരവ് കുറഞ്ഞു....

കോന്നി ചെമ്മാനി മിച്ചഭൂമിയിലെ റോഡ് ഗതാഗത യോഗ്യമാക്കണം

0
കോന്നി: പൊട്ടിപൊളിഞ്ഞ ചെമ്മാനി മിച്ചഭൂമിയിലെ പഞ്ചായത്ത് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം...

കോന്നി ഇക്കോടൂറിസം സെന്ററിലെ വനം വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ത്രീ ഡി തീയേറ്ററിൽ തിരക്കേറുന്നു

0
കോന്നി : പ്രവർത്തനം ആരംഭിച്ച് അഞ്ച് മാസങൾ പിന്നിടുമ്പോൾ കോന്നി ഇക്കോടൂറിസം...