കോന്നി ഇക്കോടൂറിസം സെന്ററിലെ വനം വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ത്രീ ഡി തീയേറ്ററിൽ തിരക്കേറുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : പ്രവർത്തനം ആരംഭിച്ച് അഞ്ച് മാസങൾ പിന്നിടുമ്പോൾ കോന്നി ഇക്കോടൂറിസം സെന്ററിലെ വനം വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ത്രീ ഡി തീയേറ്ററിൽ സന്ദർശകരുടെ തിരക്കേറുന്നു. മികച്ച വരുമാനമാണ് ത്രീ ഡി തീയറ്റർ വഴി വനം വകുപ്പിന് ലഭിക്കുന്നത്. മാർച്ച് മാസത്തിൽ 106150 രൂപയും ഫെബ്രുവരിയിൽ 106290 രൂപയും ലഭിച്ചിട്ടുണ്ട്. ഈ മാസം ഒന്നാം തീയതി 12740 രൂപയും രണ്ടാം തീയതി 6990 രൂപയും മൂന്നാം തീയതി 5280 രൂപയും നാലാം തീയതി 4820 രൂപയും വരുമാനം ലഭിച്ചു. അവധിക്കാലമായതോടെ നിരവധി ആളുകൾ ആണ് കോന്നി ത്രീ ഡി തീയേറ്റർ സന്ദർശിക്കുന്നത്.

കുട്ടികൾ ഉൾപ്പെടെ ഉള്ളവരുടെ തിരക്കാണ് ദിവസവും അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തീയേറ്ററിന് മുന്നിൽ സന്ദർശകരുടെ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഡിസംബർ ഒന്നിനാണ് കോന്നി ആന താവളത്തിൽ ത്രീ ഡി തീയറ്റർ ഉത്‌ഘാടനം ചെയ്യപ്പെടുന്നത്. കോന്നി ഇക്കോടൂറിസം സെന്ററിൽ എത്തുന്ന സന്ദർശകർക്ക് ഇരുപത് മിനിറ്റ് ദൈർഖ്യമുള്ള 3 ഡി വിഡിയോയിൽ കോന്നി ഇക്കോ ടൂറിസം സംബന്ധിച്ച അറിവുകൾ നൽകുകയും പതിനഞ്ച് മിനിറ്റ് വിനോദോപാധിയായുള്ള ഹൃസ്വ ചിത്രവുമാണ് പ്രദർശിപ്പിക്കുന്നത്. 3130000 രൂപ മുതൽ മുടക്കിൽ പൂർണ്ണമായും ശീതീകരിച്ച് നിർമ്മിച്ച തീയേറ്ററിൽ 35 പേർക്ക് ഒരേ സമയം പ്രദർശനം കാണുവാൻ സാധിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിശാല സംസ്ഥാന സമിതി യോഗത്തിന് മുന്നോടിയായി നേതൃയോഗങ്ങൾ വിളിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയും സംഘടനാപരമായ പോരായ്മകളും ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർക്കുന്ന വിശാല...

രാഹുൽ ഗാന്ധിക്ക് ആശ്വാസം ; സവർക്കർ വിരുദ്ധ പരാമർശക്കേസ് റദ്ദാക്കി സുപ്രീംകോടതി

0
ന്യൂഡൽഹി : വി ഡി സവർക്കർക്കെതിരായ പരാമർശത്തിൽ പ്രതിപക്ഷ നേതാവും കോൺഗ്രസ്...

കണ്ണമ്മൂല വിഷ്ണു വധക്കേസ്: മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ

0
തിരുവനന്തപുരം: കണ്ണമ്മൂല വിഷ്ണു വധക്കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ. നെടുമങ്ങാട്...

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ തൂഫാന്‍ ആഞ്ഞടിച്ചു ; മൈ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് 'എന്റെ പോലീസ് സ്റ്റേഷന്‍' പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി...