വിശാല സംസ്ഥാന സമിതി യോഗത്തിന് മുന്നോടിയായി നേതൃയോഗങ്ങൾ വിളിച്ച് സിപിഎം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയും സംഘടനാപരമായ പോരായ്മകളും ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർക്കുന്ന വിശാല സംസ്ഥാന സമിതി യോഗത്തിന് മുന്നോടിയായി നേതൃയോഗങ്ങൾ വിളിച്ച് സിപിഎം. കോഴിക്കോട്ട് സെപ്റ്റംബർ 13 മുതൽ 15 വരെയാണ് വിശാല സംസ്ഥാന സമിതി യോഗം ചേരുന്നത്. സെപ്റ്റംബർ രണ്ട്, മൂന്ന് തീയതികളിൽ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇതിനായുള്ള കരട് റിപ്പോർട്ട് തയാറാക്കും. തുടർന്ന് സെപ്റ്റംബർ ഏഴ്, എട്ട് തീയതികളിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി കരട് റിപ്പോർട്ടിന് അന്തിമ അംഗീകാരം നൽകും. നേരത്തെ സംസ്ഥാന കമ്മിറ്റി നൽകിയ റിപ്പോർട്ടിൽ സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളും പ്രവർത്തന ശൈലിയിലെ പിഴവുകളും ചൂണ്ടിക്കാട്ടി കേന്ദ്ര കമ്മിറ്റി വലിയ തിരുത്തലുകൾ വരുത്തിയിരുന്നു.

ഈ വിമർശനങ്ങൾ ഉൾക്കൊണ്ടാണ് തിരുത്തൽ രൂപരേഖ തയാറാക്കുന്നത്. വർ​ഗ-ബഹുജന സംഘടനകളുടെയും പാർട്ടിയുടെയും പ്രവർത്തന ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ റിപ്പോർട്ടിൽ പ്രധാന വിഷയമാകും. ഇതിന് പുറമെ സംസ്ഥാന സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും നേരിയ അഴിച്ചുപണിക്കും സാധ്യതയുണ്ട്. പാർട്ടി പ്രവർത്തനം കൂടുതൽ ഏകോപിപ്പിക്കുന്നതിനായി പ്രധാന നേതാക്കളെ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിപ്പിക്കാൻ ആലോചനയുണ്ട്. പി. രാജീവിനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്. എം.പി രാജേഷിനെ പോലുള്ള നേതാക്കളെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തിക്കണമെന്ന അഭിപ്രായവും പാർട്ടിക്കുള്ളിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...