മണ്ണീറ തലമാനം ശ്രീ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും മകയിര മഹോത്സവവും മെയ് 10,11 തീയതികളിൽ നടക്കും

For full experience, Download our mobile application:
Get it on Google Play

കോന്നി : മണ്ണീറ തലമാനം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഒന്നാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം മെയ് 10,11 തീയതികളിൽ നടക്കും. മെയ് ഒൻപതിന് പകൽ മൂന്ന് മണിക്ക് ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന വിളംബര ഘോഷയാത്ര വടക്കേകര മണ്ണീറ വഴി ഫോറെസ്റ്റെഷൻ പടി, സെൻട്രൽ ജംഗ്ഷൻ ,ഗുരുമന്ദിരം പടി, ഒറ്റപ്ലാവിൽ പടി എന്നിവിടങ്ങളിൽ കൂടി സഞ്ചരിച്ച് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും. മെയ് 10 ന് പുലർച്ചെ 4.30 ന് പള്ളിയുണർത്തൽ നിർമ്മാല്യം, അഭിഷേകം, ഗണപതി ഹോമം, താംബൂല സമർപ്പണം, നെൽപ്പറ സമർപ്പണം, ഉഷപൂജ, ഭാഗവത പാരായണം, അന്നദാനം, നടതുറക്കൽ, ദീപാരാധന, ദീപകാഴ്ച, ആധ്യാത്മിക പ്രഭാഷണം, കലാ സന്ധ്യ, നൃത്ത സന്ധ്യ എന്നിവ നടക്കും. പ്രതിഷ്ഠാ ദിനമായ മെയ് 11 ന് പൂജകൾക്ക് ശേഷം നടക്കുന്ന ആധ്യാത്മിക പ്രഭാഷണത്തിൽ മാവേലിക്കര കണ്ടിയൂർ സുരേഷ് ഭട്ടതിരി സംസാരിക്കും. അന്നദാനത്തിന് ശേഷം വൈകിട്ട് മൂന്ന് മണിക്ക് താലപ്പൊലി, വാദ്യ മേളങ്ങൾ, തെയ്യം, അമ്മുംകുടം, കമ്പ് കളി, പോപ്പർ ബ്ളാസ്റ്റ്, കെട്ടുകാഴ്ച എന്നിവയുടെ അകമ്പടിയോടു കൂടി ക്ഷേത്ര സന്നിധിയിൽ നിന്നും ആരംഭിച്ച് വടക്കേ മണ്ണീറ വഴി മണ്ണീറ ഫോറെസ്റ്റെഷൻ പടി,സെൻട്രൽ ജംഗ്ഷൻ ഗുരുമന്ദിരം പടി, ഒറ്റപ്ലാവിൽ പടി എത്തി തിരികെ ക്ഷേത്രത്തിൽ പ്രവേശിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മോദി വാർത്താസമ്മേളനം നടത്താത്തതിന് ന്യായീകരണം ; വിമർശിച്ച് എഡിറ്റേഴ്‌സ് ഗിൽഡ്

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി മുൻകൂട്ടി നിശ്ചയിക്കാത്ത പത്രസമ്മേളനങ്ങൾക്ക്‌ തയ്യാറാകാത്തതിനെ ന്യായീകരിച്ച...

ജയിലിൽ റിമാൻഡ് തടവുകാരന് സഹ തടവുകാരന്റെ ക്രൂര മർദനം

0
കാക്കനാട്: ജില്ലാ ജയിലിൽ റിമാൻഡ് തടവുകാരന് സഹ തടവുകാരന്റെ ക്രൂര മർദനം....

വർഷകാല സമ്മേളനം : ഭരണഘടനാ ഭേദഗതിക്ക് ഭൂരിപക്ഷം ഉറപ്പിക്കാൻ കേന്ദ്രം ; പ്രതിരോധിക്കാൻ കോൺഗ്രസ്

0
ന്യൂഡൽഹി : മണ്ഡലപുനർനിർണയം ലക്ഷ്യമിട്ടുള്ള ഭരണഘടനാഭേദഗതി പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ വീണ്ടും...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി കെഎസ്ഇബി ചെയർമാൻ

0
തിരുവനന്തപുരം. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി കെഎസ്ഇബി ചെയർമാൻ എംജി രാജമാണിക്യം....