Sunday, May 5, 2024 1:00 am

ചിപ്പ് പ്രതിസന്ധി ; ഒല സ്‍കൂട്ടറുകളുടെ ഡെലിവറികൾ വൈകും

For full experience, Download our mobile application:
Get it on Google Play

ആഗോളതലത്തിലെ ചിപ്പുകളുടെ ദൗർലഭ്യം കാരണം ഒല ഇലക്ട്രിക്ക് അതിന്റെ S 1, S 1 പ്രോ ഇലക്ട്രിക് സ്‍കൂട്ടറുകളുടെ ഡെലിവറി രണ്ടാഴ്‍ മുതൽ ഒരു മാസം വരെ നീട്ടിവെച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം അവസാനം ഉപഭോക്തൃ ഡെലിവറി ആരംഭിക്കാൻ കമ്പനി നേരത്തെ പദ്ധതിയിട്ടിരുന്നു. എന്നാൽ ഇപ്പോൾ ഇത് ഡിസംബർ പകുതിയോ അവസാനമോ ആയി മാറ്റി.

ഒക്ടോബർ 25 നും നവംബർ 25 നും ഇടയിൽ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ആദ്യ ബാച്ച് ഡെലിവറി ഡിസംബർ 15 നും ഡിസംബർ 30 നും ഇടയിൽ നടക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇ-സ്‌കൂട്ടറിന്റെ ഒരു യൂണിറ്റ് ബുക്ക് ചെയ്‍ത ഉപഭോക്താക്കൾക്ക് ഡെലിവറിയുടെ കാലതാമസം ഒഴിവാക്കാനാവില്ലെന്ന് വ്യക്തമാക്കി കമ്പനി ഒരു മെയിൽ അയച്ചതായി റിപ്പോർട്ടുണ്ട്. ഉപഭോക്താക്കളോട് ക്ഷമാപണം നടത്തുകയും സ്‍കൂട്ടറുകൾ എത്രയും വേഗം എത്തിക്കുന്നതിനായി ഉൽപ്പാദനം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കമ്പനി ഈ മെയില്‍ ഉറപ്പുനൽകുകയും ചെയ്തു.

വാഹനങ്ങൾ കൃത്യസമയത്ത് ഉപഭോക്താക്കൾക്ക് എത്തിക്കുമെന്ന വിശ്വാസത്തോടെ നവംബർ 10-ന് എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകൾക്കായുള്ള അവസാന പേയ്‌മെന്റ് വിൻഡോ ഓല ഇലക്ട്രിക് തുറന്നു. അതേ തീയതിയിൽ, ബെംഗളൂരു, ദില്ലി, അഹമ്മദാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്കായി കമ്പനി ടെസ്റ്റ് റൈഡുകളും ആരംഭിച്ചിരുന്നു. നവംബർ 19ന് മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, പൂനെ എന്നീ അഞ്ച് നഗരങ്ങളിൽ കൂടി കമ്പനി ടെസ്റ്റ് റൈഡുകൾ ആരംഭിച്ചു. ഡിസംബർ പകുതിയോടെ 1,000 നഗരങ്ങളും പട്ടണങ്ങളും കവർ ചെയ്യുക എന്ന ലക്ഷ്യത്തോടെ രാജ്യത്തുടനീളമുള്ള എസ് 1, എസ് 1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകൾക്കായി കമ്പനി ഇപ്പോൾ ടെസ്റ്റ് റൈഡ് പ്രോഗ്രാം എടുക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ഇവി ടെസ്റ്റ് ഡ്രൈവ് പ്രോഗ്രാം എന്നാണ് ഇതിനെ വിളിക്കുന്നത്. ടെസ്റ്റ് റൈഡ് ഇവന്റുകളോടുള്ള പ്രതികരണം വളരെ പോസിറ്റീവ് ആണെന്ന് കമ്പനി അവകാശപ്പെട്ടു.

നവംബർ 27 മുതൽ സൂറത്ത്, തിരുവനന്തപുര, കോഴിക്കോട്, വിശാഖപട്ടണം, വിജയവാഡ, കോയമ്പത്തൂർ, വഡോദര, ഭുവനേശ്വർ, തിരുപ്പൂർ, ജയ്‍പൂര്‍, നാഗ്പൂർ എന്നിവിടങ്ങളിൽ ഒല ഇലക്ട്രിക് ടെസ്റ്റ് റൈഡുകൾ ആരംഭിക്കുന്ന അടുത്ത ബാച്ച് നഗരങ്ങളിൽ ഉൾപ്പെടുന്നു. ഒല ഇലക്ട്രിക് സ്‍കൂട്ടറിന്റെ S 1 വേരിയന്റിന് ഒരു ലക്ഷം രൂപയാണ് വില. എസ് 1 പ്രോ വേരിയന്റിന് 1.30 ലക്ഷം രൂപയാണ് സംസ്ഥാന സബ്‌സിഡികൾ കൂടാതെയുള്ള എക്സ് ഷോറൂം വില.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാനന്തവാടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍

0
മാനന്തവാടി: മാനന്തവാടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍....

സുഗന്ധ ഗിരി മരം മുറി കേസ് : സൗത്ത് വയനാട് ഡിഎഫ്ഒ എ.ഷജ്‌നയെ വിശദീകരണം...

0
കൽപ്പറ്റ: സുഗന്ധഗിരി മരംമുറിക്കേസിൽ വീഴ്ച വരുത്തിയെന്ന വനം വിജിലൻസിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ...

കോപ്പര്‍ വയറുകളും കേബിളുകളും മോഷ്ടിച്ച പ്രതി പിടിയിൽ

0
കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴയിലെ നിര്‍മാണത്തിലിരിക്കുന്ന ഹോട്ടലില്‍ നിന്ന് ഒരു ലക്ഷം രൂപ...

എറണാകുളം ജില്ലയിലെ ഹജ്ജ് തീർഥാടകർക്കുള്ള വാക്സിനേഷൻ ക്യാമ്പ് തിങ്കളാഴ്ച മുതൽ -അറിയേണ്ടതെല്ലാം

0
കൊച്ചി: എറണാകുളം ജില്ലയിലെ ഹജ്ജ് തീർത്ഥാടകൾക്കുള്ള ഈ വർഷത്തെ വാക്സിനേഷൻ ക്യാമ്പ്...