Tuesday, May 28, 2024 9:41 am

ഗ്യാസ് സിലിണ്ടറിന്റെ സബ്സിഡി തുക പുനഃസ്ഥാപിക്കും ; വില 303രൂപവരെ കുറയും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഗ്യാസ് സിലിണ്ടറിന്റെ സബ്സിഡി തുക വീണ്ടും പുനഃസ്ഥാപിക്കുo, വില 303രൂപവരെ കുറയും. വിലക്കയറ്റം മൂലം പൊതുസമൂഹം ഇന്ന് ബുദ്ധിമുട്ടുകയാണ്. ഗാര്‍ഹിക ഗ്യാസ് സിലിണ്ടറിന്റെ വില 900 രൂപയില്‍ എത്തി. ഈ വിലക്കയറ്റം അടുക്കളയുടെ ബജറ്റിനെ പൂര്‍ണ്ണമായും തകര്‍ത്തു. അതേസമയം കുറച്ചുകാലമായി ജനങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ സബ്‌സിഡി തുക ലഭിക്കുന്നില്ല.

എന്നാല്‍ സബ്സിഡി തുക വീണ്ടും പുനഃസ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പറയുന്നതനുസരിച്ച്‌ നിലവില്‍ ജാര്‍ഖണ്ഡ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്,  ആന്‍ഡമാന്‍ എന്നിവിടങ്ങളിലെ ആദിവാസി മേഖലകളില്‍ എല്‍പിജി സബ്‌സിഡി നല്‍കുന്നുണ്ട്.  ഇത് താമസിയാതെ രാജ്യത്തുടനീളം പുനഃസ്ഥാപിക്കാനാണ് നീക്കം.

എല്‍പിജി സിലിണ്ടറുകളില്‍ 303 രൂപ വരെ ഇളവ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നാണ് എണ്ണ വിപണന കമ്പിനികള്‍ ഗ്യാസ് ഡീലര്‍മാര്‍ക്ക് നല്‍കിയ  സൂചന. ഇപ്പോള്‍ 900 രൂപയ്ക്ക് ലഭിക്കുന്ന ഗാര്‍ഹിക ഗ്യാസ് സിലിണ്ടര്‍  587 രൂപക്ക് ലഭിക്കും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുറുനരി പേ വിഷബാധക്കെതിരെ തീവ്രയജ്ഞ പരിപാടി

0
കോട്ടാങ്ങൽ : ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി പേവിഷബാധയുള്ള കുറുനരിയുടെ കടിയേറ്റ് 5...

സുരേഷ് ഗോപി ഇന്ന് ഹാജരാകില്ല ; വാഹന രജിസ്റ്റർ കേസിൽ അവധി അപേക്ഷ നൽകും

0
കൊച്ചി: പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത കേസിൽ നടനും ബിജെപി നേതാവുമായ...

തിരുവല്ല നഗരസഭയുടെ ഉടമസ്ഥതയിലുള്ള നീന്തൽക്കുളം കാടുകയറി നശിക്കുന്നു

0
തിരുവല്ല : ജില്ലാ അക്വാട്ടിക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ പുഷ്പഗിരി റോഡരികിൽ അര...