തിരുവല്ല നഗരസഭയുടെ ഉടമസ്ഥതയിലുള്ള നീന്തൽക്കുളം കാടുകയറി നശിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ജില്ലാ അക്വാട്ടിക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ പുഷ്പഗിരി റോഡരികിൽ അര ഏക്കറോളം നഗരസഭയുടെ ഭൂമിയിൽ 13വർഷം മുമ്പ് നിർമ്മിച്ച നീന്തൽക്കുളമാണ് കാടുകയറി നശിക്കുന്നത്. 80ലക്ഷം ചെലവഴിച്ചെങ്കിലും നീന്തൽ അറിയാതെ കുട്ടികൾ ഉൾപ്പെടെ പലയിടത്തും മുങ്ങിമരിക്കുന്ന സംഭവങ്ങൾ ആവർത്തിച്ചിട്ടും കുളത്തിന്റെ അറ്റകുറ്റപ്പണി നടത്താൻ നഗരസഭ ഇനിയും തയാറായിട്ടില്ല. കെ.ബി ഗണേഷ് കുമാർ കായിക വകുപ്പ് മന്ത്രിയായിരിക്കെ ഏഷ്യൻ ഗെയിംസിന്റെ ഭാഗമായി കുട്ടികൾ അടക്കമുള്ളവർക്ക് നീന്തൽ പരിശീലിക്കാനായി കായിക വകുപ്പിൽ നിന്ന് അനുവദിച്ച 50ലക്ഷം ചെലവഴിച്ചാണ് നീന്തൽകുളം നിർമ്മിച്ചത്

. അഞ്ചുവർഷത്തെ സംരക്ഷണത്തോടെയുള്ള നിർമ്മാണം അന്നത്തെ രാഷ്ട്രീയ ഇടപെടൽ കാരണം തടസപ്പെട്ടു. തുടർന്ന് നിർമ്മാണത്തിലെ അപാകതമൂലം ചോർച്ച ഉണ്ടായതിനെ തുടർന്ന് ഉദ്ഘാടനം പോലും നടത്താൻ കഴിഞ്ഞില്ല. പിന്നീട് സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ അഞ്ച് വർഷം മുമ്പ് എൻജിനീയറിംഗ് വിദഗ്ദ്ധർ സ്ഥലത്തെത്തി കുളത്തിന്റെ ചോർച്ച പരിഹരിക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ചോർച്ച ഒഴിവാക്കാനും കുളം സംരക്ഷിക്കാൻ മേൽക്കൂര നിർമ്മിക്കാനും ചുറ്റുമതിൽ കെട്ടുന്നതിനുമായി രണ്ട് ഗഡുക്കളായി നഗരസഭയിൽ നിന്നും 30ലക്ഷം രൂപ കൂടി അനുവദിച്ചു. മേൽക്കൂര നിർമ്മാണവും ചുറ്റുമതിൽ നിർമ്മാണവും പാതിവഴിയിൽ നിലച്ചു. എന്നിട്ടും ചോർച്ച പരിഹരിക്കാൻ നടപടി സ്വീകരിച്ചില്ല.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണം : ജില്ല കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണമെന്ന് ജില്ല കളക്ടര്‍ എ...

മന്ത്രി ഷിബു ബേബി ജോണ്‍ നാളെ (ജൂണ്‍ 25) റാന്നിയില്‍

0
പത്തനംതിട്ട : ജില്ലയിലെ വന്യജീവി - മനുഷ്യ സംഘര്‍ഷം മനസിലാക്കുന്നതിനും ദുരിന്ത...

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം : കര്‍മ്മ 2.0 പദ്ധതിക്ക് ജില്ലയില്‍ തുടക്കം

0
പത്തനംതിട്ട: ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി...

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...