Thursday, May 16, 2024 6:33 am

ഡല്‍ഹി മെട്രോയില്‍ രണ്ടാമത്തെ ഡ്രൈവറില്ലാത്ത ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹി മെട്രോയില്‍ രണ്ടാമത്തെ ഡ്രൈവറില്ലാത്ത ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. ഇന്ന് രാവിലെ കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്‌ലോട്ടും ചേര്‍ന്നാണ് സര്‍വീസ് ഫ്‌ളാഗ് ഒഫ് ചെയ്‌തത്. ‘ഡ്രൈവറില്ലാ പ്രവര്‍ത്തനത്തിന് കീഴിലുള്ള 97 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി മെട്രോ, ഇപ്പോള്‍ ആഗോളതലത്തില്‍ ഈ വിഭാഗത്തിലെ നാലാമത്തെ സേവന ദാതാവാണ്. ക്വാലലംപൂരിന് തൊട്ടുപിന്നിലാണ് ഡല്‍ഹിയുടെ സ്ഥാനം. ഒരു വര്‍ഷത്തിനുള്ളില്‍, രണ്ടാമത്തെ ഡ്രൈവറില്ലാ ട്രെയിന്‍ ഓപ്പറേഷന്‍ ആരംഭിക്കാന്‍ കഴിഞ്ഞു. ഡല്‍ഹി മെട്രോയെ ലോകത്തിലെ ഏറ്റവും മികച്ച മെട്രോയുമായി താരതമ്യപ്പെടുത്താം.’ പുരി പറഞ്ഞു. മജ്‌ലിസ് പാര്‍ക്ക് മുതല്‍ ശിവ് വിഹാര്‍ വരെയാണ് പിങ്ക് മെട്രോ പാത.

ഡി എം ആര്‍ സിയുടെ കണ്‍ട്രോള്‍ റൂമിലിരുന്ന് വണ്ടി നിയന്ത്രിക്കുന്ന തരത്തിലാണ് ഡ്രൈവറില്ലാ വണ്ടിയുടെ പ്രവര്‍ത്തനം. പൂര്‍ണമായും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് ഈ വണ്ടി പ്രവര്‍‌ത്തിക്കുന്നത്. 2021 പകുതിയോടെ പിങ്ക് ലൈനില്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍ ആരംഭിക്കുമെന്ന് ഡിഎംആര്‍സി അധികൃതര്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് സര്‍വീസ് വൈകിയത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മജന്ത ലൈനില്‍ രാജ്യത്തെ ആദ്യത്തെ ഡ്രൈവറില്ലാ ട്രെയിന്‍ പുറത്തിറക്കിയത്. അന്ന് എയര്‍പോര്‍ട്ട് എക്‌സ്‌പ്രസ് ലൈനില്‍ നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് പുറത്തിറക്കുകയും ചെയ്‌തിരുന്നു. 2025ഓടെ 25 നഗരങ്ങളിലേക്ക് മെട്രോ സര്‍വീസുകള്‍ വ്യാപിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. നിലവില്‍ 18 നഗരങ്ങളിലാണ് മെട്രോ ഓടുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മദ്യനയക്കേസിൽ കെജ്രിവാളിന് ഇന്ന് നിർണായകം ; ഇഡി അറസ്റ്റിനെതിരെ നൽകിയ ഹർജി സുപ്രീംകോടതിയിൽ

0
ന്യൂ ഡല്‍ഹി : മദ്യനയക്കേസിലെ അറസ്റ്റിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ...

കെട്ടിക്കിടക്കുന്നത് രണ്ടേമുക്കാൽ ലക്ഷം അപേക്ഷകൾ ; സംസ്ഥാനത്ത് ഇന്ന് മുതൽ പൂർണ തോതിൽ ഡ്രൈവിംഗ്...

0
തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ സംസ്ഥാനത്ത് ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് പൂർണ്ണതോതിൽ പുനസ്ഥാപിക്കും. സംയുക്ത...

സം​സ്ഥാ​ന ടെ​ലി​വി​ഷ​ന്‍ അ​വാ​ര്‍​ഡ് നി​ര്‍​ണ​യം ; ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി

0
കൊ​ച്ചി: സം​സ്ഥാ​ന ടെ​ലി​വി​ഷ​ന്‍ അ​വാ​ര്‍​ഡ് നി​ര്‍​ണ​യം ചോ​ദ്യം ചെ​യ്യു​ന്ന ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി...

ര​ണ്ടോ മൂ​ന്നോ വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​ന്ത്യ മാ​വോ​യി​സ്റ്റ് മു​ക്ത രാ​ജ്യ​മാ​കും ; അ​മി​ത് ഷാ

0
ഡ​ൽ​ഹി: മാ​വോ​യി​സ​ത്തെ നേ​രി​ടാ​ൻ സ​ർ​ക്കാ​ർ നി​ർ​ണാ​യ​ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ടു​ത്ത ര​ണ്ടോ...