ഡല്‍ഹി മെട്രോയില്‍ രണ്ടാമത്തെ ഡ്രൈവറില്ലാത്ത ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹി മെട്രോയില്‍ രണ്ടാമത്തെ ഡ്രൈവറില്ലാത്ത ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. ഇന്ന് രാവിലെ കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്‌ലോട്ടും ചേര്‍ന്നാണ് സര്‍വീസ് ഫ്‌ളാഗ് ഒഫ് ചെയ്‌തത്. ‘ഡ്രൈവറില്ലാ പ്രവര്‍ത്തനത്തിന് കീഴിലുള്ള 97 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി മെട്രോ, ഇപ്പോള്‍ ആഗോളതലത്തില്‍ ഈ വിഭാഗത്തിലെ നാലാമത്തെ സേവന ദാതാവാണ്. ക്വാലലംപൂരിന് തൊട്ടുപിന്നിലാണ് ഡല്‍ഹിയുടെ സ്ഥാനം. ഒരു വര്‍ഷത്തിനുള്ളില്‍, രണ്ടാമത്തെ ഡ്രൈവറില്ലാ ട്രെയിന്‍ ഓപ്പറേഷന്‍ ആരംഭിക്കാന്‍ കഴിഞ്ഞു. ഡല്‍ഹി മെട്രോയെ ലോകത്തിലെ ഏറ്റവും മികച്ച മെട്രോയുമായി താരതമ്യപ്പെടുത്താം.’ പുരി പറഞ്ഞു. മജ്‌ലിസ് പാര്‍ക്ക് മുതല്‍ ശിവ് വിഹാര്‍ വരെയാണ് പിങ്ക് മെട്രോ പാത.

ഡി എം ആര്‍ സിയുടെ കണ്‍ട്രോള്‍ റൂമിലിരുന്ന് വണ്ടി നിയന്ത്രിക്കുന്ന തരത്തിലാണ് ഡ്രൈവറില്ലാ വണ്ടിയുടെ പ്രവര്‍ത്തനം. പൂര്‍ണമായും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് ഈ വണ്ടി പ്രവര്‍‌ത്തിക്കുന്നത്. 2021 പകുതിയോടെ പിങ്ക് ലൈനില്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍ ആരംഭിക്കുമെന്ന് ഡിഎംആര്‍സി അധികൃതര്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് സര്‍വീസ് വൈകിയത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മജന്ത ലൈനില്‍ രാജ്യത്തെ ആദ്യത്തെ ഡ്രൈവറില്ലാ ട്രെയിന്‍ പുറത്തിറക്കിയത്. അന്ന് എയര്‍പോര്‍ട്ട് എക്‌സ്‌പ്രസ് ലൈനില്‍ നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് പുറത്തിറക്കുകയും ചെയ്‌തിരുന്നു. 2025ഓടെ 25 നഗരങ്ങളിലേക്ക് മെട്രോ സര്‍വീസുകള്‍ വ്യാപിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. നിലവില്‍ 18 നഗരങ്ങളിലാണ് മെട്രോ ഓടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

0
അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം...

നിതിൻ രാജിന്റെ മരണം : ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ; ഹൈക്കോടതി

0
കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി...

തിരുവനന്തപുരത്ത് തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റുകളെന്ന് കണ്ടെത്തൽ ; പണമിടപാടുകൾ നടത്തുന്നത് വൻകിട ഹോട്ടലുകൾ

0
തിരുവനന്തപുരം : നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റെന്ന്...