Saturday, May 4, 2024 8:02 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ ഫാഷന്‍ ഡിസൈന്‍ ടെക്നോളജി കോഴ്സിന് സീറ്റ് ഒഴിവ്
ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍.സി.വി.ടി സ്‌കീം പ്രകാരം ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡില്‍ ഒഴിവുളള ആറ് സീറ്റുകളിലേക്കും പട്ടികവര്‍ഗ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുളള ഒരു സീറ്റിലേക്കും പ്രവേശനത്തിനായി ഈ മാസം 30 വരെ നേരിട്ട് ഓഫീസില്‍ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ടോ, 0468 – 2259952, 9496790949, 9995686848 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.

സായുധസേനാ പതാക നിധി സമാഹരണം ഉദ്ഘാടനം ഡിസംബര്‍ എഴിന്
സായുധസേനാ പതാക ദിനത്തിന്റെ ഭാഗമായുളള ജില്ലതല പതാകനിധി സമാഹരണത്തിന്റെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ ഏഴിന് രാവിലെ 11 ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിക്കും. പത്തനംതിട്ട ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് ലഫ്.കേണല്‍ വി.കെ മാത്യു (റിട്ട) അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ വിംഗ് കമാന്‍ഡര്‍ വി.ആര്‍. സന്തോഷ് സ്വാഗതം ആശംസിക്കും. സ്‌ക്വാഡ്രന്‍ ലീഡര്‍ ടി.സി മാത്യൂ, ജി.പി നായര്‍, കെ.ജി രവീന്ദ്രന്‍ നായര്‍, പി.എസ് വിജയന്‍ ഉണ്ണിത്താന്‍, ജി.രാജീവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിക്സ് ഒഴിവ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ എന്‍ജിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിക്സ് തസ്തികയിലേയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ (മണിക്കൂര്‍ അടിസ്ഥാനത്തില്‍) ഒഴിവുകളുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 29 ന് രാവിലെ 10.30 ന് കോളജ് ഓഫീസില്‍ ഹാജരാകണം. യോഗ്യത: യുജിസി ചട്ടപ്രകാരമുള്ള യോഗ്യത. യുജിസി യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. വിശദ വിവരങ്ങള്‍ക്ക് കോളജിന്റെ വെബ് സൈറ്റ് സന്ദര്‍ശിക്കുക www.cea.ac.in. ഫോണ്‍ 0473 – 4231995.

ലാബ് ടെക്നീഷ്യന്‍ അഭിമുഖം 29 ന്
മെഴുവേലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഒരു ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഈ മാസം 29 ന് രാവിലെ 11 ന് പിഎച്ച്‌സിയില്‍ നടത്തും. ഡിഎംഎല്‍ടി /ബിഎസ്‌സിഎംഎല്‍ടി പ്ലസ് കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നീ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.

ജലജീവന്‍ മിഷന്‍ പദ്ധതി യോഗം 26 ന്
ജില്ലയില്‍ സമ്പൂര്‍ണ ഗാര്‍ഹിക കുടിവെളള കണക്ഷന്‍ നല്‍കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയുടെ യോഗം 26 ന് രാവിലെ 11ന് ഗൂഗിള്‍ മീറ്റ് വഴി ചേരുമെന്ന് കേരള വാട്ടര്‍ അതോറിറ്റി പത്തനംതിട്ട എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222687.

പുനര്‍ ലേലം /ക്വട്ടേഷന്‍ ക്ഷണിച്ചു
തിരുവല്ല താലൂക്ക് ആശുപത്രി വളപ്പില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന ഒരു മഴ മരം, ഒരു ബദാം, ഒരു കണിക്കൊന്ന എന്നീ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും രണ്ട് ഞാവല്‍, ഒരു മാഞ്ചിയം, ഒരു വട്ട എന്നീ മരങ്ങളുടെ ശിഖരങ്ങള്‍ കോതി മാറ്റി ആശുപത്രി കോമ്പൗണ്ടില്‍ നിന്നും നീക്കം ചെയ്യുന്നതിനും ഈ മാസം 30 ന് രാവിലെ 11 ന് പുനര്‍ ലേലം നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫോണ്‍ : 0469 – 2602494.

ടെന്‍ഡര്‍ ക്ഷണിച്ചു
ഔവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍സ് പദ്ധതിയുടെ ജില്ലാതല റിസോഴ്സ് സെന്ററിലേക്ക് ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്യാന്‍ താല്‍പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മത്സര സ്വഭാവമുള്ള ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം ആറന്മുള, മിനിസിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസില്‍ നിന്നും ഡിസംബര്‍ രണ്ടിന് രാവിലെ 11 വരെ ലഭിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 12.30 വരെ ടെന്‍ഡര്‍ ഫോം സ്വീകരിക്കും. ഫോണ്‍ : 8281954196.

പാരിസ്ഥിതിക അനുമതി ലഭിച്ചു
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നിബന്ധനകള്‍ക്ക് വിധേയമായി ഏഴ് വര്‍ഷത്തേക്കുളള പാരിസ്ഥിതിക അനുമതി 2028 ഒക്ടോബര്‍ 11 വരെ സ്റ്റേറ്റ് എന്‍വയോണ്‍മെന്റ് ഇംപാക്ട് അസസ്മെന്റ് അതോറിറ്റി കേരളയില്‍ നിന്നും ലഭിച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.

വിമുക്തി യോഗം ഡിസംബര്‍ രണ്ടിന്
വിമുക്തി ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഡിസംബര്‍ രണ്ടിന് ഉച്ചക്ക് രണ്ടിന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

അടൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ ബിടെക് സ്പോട്ട് അഡ്മിഷന്‍ നവംബര്‍ 29ന്
മണക്കാല അടൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ ഒഴിവുള്ള ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് കോഴ്സുകളില്‍ മെറിറ്റ് /മാനേജ്മെന്റ് സീറ്റുകളിലേയ്ക്ക് നവംബര്‍29ന് രാവിലെ 11 ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. താല്പ്പര്യമുള്ളവര്‍ കോളജ് വെബ് സൈറ്റില്‍ (www.cea.ac.in) കൊടുത്തിരിക്കുന്ന സ്പോട്ട് അഡ്മിഷന്‍ ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്തശേഷം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഒടുക്കേണ്ടതായ ഫീസും സഹിതം നേരിട്ട് ഹാജരാകുക. വിശദ വിവരങ്ങള്‍ക്ക് കോളജ് വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ 9446527757, 8547005100 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യാം.

എലിപ്പനി പ്രതിരോധത്തിനായി ഡോക്‌സിസൈക്ലിന്‍ കഴിക്കുക-ഡിഎംഒ നവംബര്‍ 26 ഡോക്‌സിഡേ
ജില്ലയില്‍ മഴ വിട്ടുമാറാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരേ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍.അനിതാ കുമാരി അറിയിച്ചു. കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്കും മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കുമാണ് എലിപ്പനി ഉണ്ടാകുന്നതിന് സാധ്യത കൂടുതലുള്ളത്. ഓടകളും കനാലുകളും വൃത്തിയാക്കുന്നവര്‍, പാടത്തും പറമ്പിലും പണിയെടുക്കുന്നവര്‍, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം.

ജില്ലയില്‍ എല്ലാ വെള്ളിയാഴ്ചയും ഡോക്‌സിദിനമായി ആചരിക്കുന്നു. മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ ഡോക്‌സിസൈക്ലിന്‍ 100 മില്ലി ഗ്രാമിന്റെ രണ്ട് ഗുളിക ആഴ്ചയില്‍ ഒരിക്കല്‍ വീതം കഴിക്കണം. കെട്ടിക്കിടക്കുന്ന ജലവുമായി സമ്പര്‍ക്കത്തില്‍ വന്നതിനു ശേഷം പനി, ശരീരവേദന, കാല്‍വണ്ണയിലെ പേശികള്‍ക്ക് വേദന, തലവേദന, കണ്ണിനു ചുവപ്പ്, മൂത്രത്തിന് മഞ്ഞനിറം, മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം. ഏതു പനിയും എലിപ്പനി ആകാമെന്നതിനാല്‍ സ്വയം ചികിത്സ പാടില്ല. ആരംഭത്തില്‍ തന്നെ എലിപ്പനിയാണെന്നു കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും എലിപ്പനിക്കെതിരായ സൗജന്യ ചികിത്സ ലഭ്യമാണെന്നും ഡിഎംഒ അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വൈദ്യുതി തടസത്തിൽ പൊറുതിമുട്ടി മാരാമൺ പ്രദേശം

0
കോഴഞ്ചേരി: നിരന്തരമുണ്ടാകുന്ന വൈദ്യുതി തടസം നെടുംപ്രയാർ, മാരാമൺ പ്രദേശത്തെ ജനങ്ങൾക്കും വ്യാപാര...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
പക്ഷിപനി : പക്ഷികളുടെ ഉപയോഗവും വിപണനവും കടത്തലും നിരോധിച്ചു ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ വടക്ക്...

കനത്ത ചൂട് മൂലം വൈദ്യുതി പ്രതിസന്ധി ; കെഎസ്ഇബി കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനാൽ...

ഹൃദയാഘാതം : കന്യാകുമാരി സ്വദേശി റിയാദിൽ മരണപ്പെട്ടു

0
റിയാദ് : ഹൃദയാഘാതത്തെ തുടർന്ന് കന്യാകുമാരി മുളൻകുഴി സ്വദേശി റിയാദിൽ മരണപ്പെട്ടു....