Friday, May 3, 2024 5:20 pm

തലയിലെ താരന്‍ മാറ്റാന്‍ പുളിയുള്ള തൈര് ഉത്തമം

For full experience, Download our mobile application:
Get it on Google Play

മിക്കവരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് തലയിലെ താരന്‍. താരനെ പടിക്കുപുറത്താക്കാനായി വിപണിയില്‍ കാണുന്ന മരുന്നുകള്‍ വാങ്ങിയിട്ടും ഫലം കണ്ടില്ലെങ്കില്‍ നേരെ അടുക്കളയിലേക്ക് ഒന്നു പോയാല്‍ മതി. കാരണം അവിടെ തൈര് ഉണ്ടെങ്കില്‍ പരിഹാരം ഉടന്‍ കാണാം. മുടി കഴുകി ശിരോചര്‍മത്തില്‍ തൈരു തേച്ചു പിടിപ്പിക്കുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളായാം. അല്‍പം പുളിയുള്ള തൈരാണ് കൂടുതല്‍ നല്ലത്.

ഒരു കപ്പു തൈരും ഒരു മുട്ടയും കൂട്ടിച്ചേര്‍ത്ത് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് 30 മിനിറ്റിനു ശേഷം കഴുകിക്കളയാം. മുടി മൃദുവാകുകയും ചെയ്യും. ഒരു മുഴുവന്‍ ചെറുനാരങ്ങയുടെ നീരും 2 ടേബിള്‍സ്പൂണ്‍ തൈരും ചേര്‍ത്തിളക്കുക. ഇത് ശിരോചര്‍മത്തില്‍ തേച്ചുപിടിപ്പിക്കുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. 1 ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, അരക്കപ്പ് തൈര് എന്നിവ ചേര്‍ത്തിളക്കുക. ഇത് തലയില്‍ തേച്ചു പിടിപ്പിച്ച് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകുക. ഈ കൂട്ടിലെ അസിഡിറ്റിയും എന്‍സൈമുകളും താരന്‍ വളരുന്നത് തടയും. തൈരും ആര്യവേപ്പില ചേര്‍ത്തരച്ചതും തലയില്‍ പുരട്ടുന്നതും ഏറെ നല്ലതാണ്. ഇത് തലയിലെ താരന്‍ ഒഴിവാക്കും. പ്രോട്ടീന്‍ സമ്പുഷ്ടമായ തൈര് മുടി വളരാനും മുടിക്ക് മൃദുത്വം നല്‍കാനും നല്ലതുമാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എൽ.എo.എസ് പള്ളിയുടെ ബോർഡ് ഒരു വിഭാഗം വിശ്വാസികൾ എടുത്തു മാറ്റി നശിപ്പിച്ചു

0
തിരുവനന്തപുരം : തിരുവനന്തപുരം എൽ.എo.എസ് പള്ളി കത്തീഡ്രൽ ആയി പ്രഖ്യാപിച്ച ശേഷം...

439 കോടിയുടെ വൻ കരാർ ഏറ്റെടുത്ത് കെ റെയിൽ ; സിൽവർ ലൈനിന് അംഗീകാരം...

0
തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിനുള്ള കരാര്‍ കേരള റെയില്‍...

നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവം ; യുവതിയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധിച്ച്...

0
കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം...

തിരഞ്ഞെടുപ്പ് ; കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി

0
ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്...