ഓപ്പറേഷന്‍ കുബേര ; കുറ്റിപ്പുറത്ത് രണ്ട് പേർ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കുറ്റിപ്പുറം : ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി കുറ്റിപ്പുറത്ത് രണ്ട് പേർ അറസ്റ്റില്‍. നാഗപറമ്പ് ചെമ്മങ്ങാട്ട് വീട്ടില്‍ ഉദയകുമാര്‍(58),​ കാലടി പാറപ്പുറം കരുണക്കോട്ട് വീട്ടില്‍ മാധവന്‍ (70) എന്നിവരാണ് അറസ്റ്റിലായത്. മാധവന്റെ വീട്ടില്‍ നിന്ന് 50000 ത്തോളം രൂപയും ബ്ളാങ്ക് മുദ്രപത്രങ്ങളും അനധികൃത പണമിടപാടിന്റെ രേഖകളും കണ്ടെടുത്തു. ഇയാളുടെ വീട്ടില്‍ നിന്ന് ഭാര്യ സത്യഭാമയെ കഴിഞ്ഞ വര്‍ഷം സമാന കേസില്‍ പിടികൂടിയിരുന്നു.

ഉദയകുമാറിന്റെ വീട്ടിലാണ് ആദ്യം റെയ്ഡ് നടന്നത്. ഇവിടെ നിന്ന് നിരവധി ബ്ലാങ്ക് ചെക്കുകള്‍, മുദ്രപത്രങ്ങള്‍,​ പ്രോമിസറി നോട്ടുകള്‍,​ പാസ്‌പോര്‍ട്ട് എന്നിവ പിടിച്ചെടുത്തിരുന്നു. ഇവിടെ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കു വേണ്ടി ഇടപാടുകള്‍ നടത്തുന്ന സത്യഭാമയുടെയും ഭര്‍ത്താവ് മാധവന്റെയും വീട്ടില്‍ നടത്തിയ റെയ്ഡിലാണ് മാധവന്‍ പിടിയിലായത്. ഇയാളുടെ ഭാര്യ റെയ്ഡ് വിവരം അറിഞ്ഞ് ഒളിവില്‍ പോയി. ഉദയകുമാറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളില്‍ അധികവും കാലടി ഭാഗത്തുള്ളവരുടെയാണ്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവോണ ദിവസം വയോധികനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ കാർ കണ്ടെത്തി

0
കോഴിക്കോട് : മുക്കത്തിനടുത്ത് നെല്ലിക്കാപ്പറമ്പിൽ വായോധികനെ ഇടിച്ച് പരിക്കേൽപ്പിച്ച് നിർത്താതെ...

ഓപ്പറേഷൻ തൂഫാൻ : മഞ്ചേരിയിൽ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട

0
മലപ്പുറം: 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി സംസ്ഥാനത്തെ ഏറ്റവും വലിയ എം ഡി...

തൃശൂരിൽ പുലിക്കളി മഹോത്സവത്തിന് ആവേശത്തുടക്കം

0
തൃശൂർ: തൃശൂരിന്റെ സാംസ്കാരിക പെരുമ വിളിച്ചോതി ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പുലിക്കളി...

മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാരിനും ബി...

0
ഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ...