ചാരായം വാറ്റുന്ന വിവരം എക്സൈസിനെ അറിയിച്ചതിന് പ്രതികാരമായി വയോധികയെ കള്ളക്കേസില്‍ കുടുക്കിയെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കുളത്തൂപ്പുഴ : അയല്‍വാസിയുടെ വീട്ടില്‍ ചാരായം വാറ്റുന്ന വിവരം എക്സൈസിനെ അറിയിച്ചതിന് പ്രതികാരമായി വയോധികയെ കള്ളക്കേസില്‍ കുടുക്കിയെന്ന് പരാതി. പരാതിക്കാരിയുടെ മകനാണ് ഫാംഹൗസില്‍ ചാരായം വാറ്റുന്ന വിവരം എക്സൈസില്‍ അറിയിച്ചത്. പട്ടികജാതിക്കാരിയായ തനിക്ക് പോക്സോ കള്ളക്കേസില്‍ 45 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നുവെന്ന് 73കാരിയായ ശ്രീമതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

കുളത്തൂപ്പുഴയിലാണ് സംഭവം. സമീപവാസിയുടെ പതിനാലുകാരനായ മകനെ പീഡിപ്പിച്ചെന്ന കേസിലാണ് ശ്രീമതിയെ തടവിലാക്കിയത്. സംഭവത്തെ കുറിച്ച്‌ ശ്രീമതി പറയുന്നത് ഇങ്ങനെ, ‘വാക്‌സിന്‍ സ്വീകരിച്ച്‌ വീട്ടിലേക്ക് എത്തിയ തന്നെ ഉടന്‍ എത്തിക്കാമെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയായിരുന്നു. കോടതിയില്‍ ഹാജറാക്കിയപ്പോള്‍ ജാമ്യത്തിന് ആളുണ്ടോയെന്ന് ചോദിച്ച ശേഷം റിമാന്‍ഡ് ചെയ്തു.

കേസിന്റെ വിവരം തന്നെ അറിയിക്കുകയോ വാദം കേള്‍ക്കുകയോ ചെയ്തില്ലെ’ന്നും ശ്രീമതി പറയുന്നു. കേസ് പുനരന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. തകര്‍ന്ന് വീഴാറായ വീട്ടില്‍ തനിച്ചാണ് ശ്രീമതിയുടെ താമസം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രാദേശിക യുഡിഎഫ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്ഥാനാർത്ഥിയായിരുന്ന പിവി അൻവർ

0
കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിലേറ്റ പരാജയത്തിന് പിന്നാലെ പ്രാദേശിക യുഡിഎഫ് നേതൃത്വത്തിനെതിരെ...

ട്രെയിനിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ചിത്രം പകർത്തിയെന്ന പരാതിയിൽ ഒരാൾ പിടിയിൽ

0
കോഴിക്കോട്: ട്രെയിനിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ചിത്രം പകർത്തിയെന്ന പരാതിയിൽ ഒരാൾ പിടിയിൽ....

നിലയ്ക്കലില്‍ ഷൂട്ടിംഗ് സംഘത്തെ തടഞ്ഞ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ : പണം അടച്ച് അനുമതി...

0
നിലയ്ക്കല്‍ : പമ്പ, നിലയ്ക്കല്‍ ഭാഗങ്ങളില്‍ വനം വകുപ്പിന്‍റെ അനുമതിയോടെ സിനിമ ചിത്രീകരണത്തിന്...

മധ്യപ്രദേശിൽ സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതിയും നവജാത ശിശുവും മരിച്ച സംഭവം ; രണ്ട്...

0
റീവ: മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ ഗർഭിണിയും ഗർഭസ്ഥ ശിശുവും മരിച്ച...