രാത്രിയില്‍ സ്​ത്രീയെ രണ്ട്​ പുരുഷൻമാൻ ആക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്​

For full experience, Download our mobile application:
Get it on Google Play

ലഖ്​നോ : ഉത്തര്‍പ്രദേശ്​ ബുലന്ദേശ്വറില്‍ രാത്രിയില്‍ സ്​ത്രീയെ ആക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്​. രണ്ടുപേര്‍ സ്​ത്രീയെ ഓടിക്കുന്നതും പിടികൂടി വലിച്ചു കൊണ്ടുപോകുന്നതുമാണ്​ ദൃശ്യങ്ങള്‍. വീഡിയോ വൈറലായതോടെ പോലീസ്​ സ്​ത്രീയെ കണ്ടെത്തുകയും കേസ്​ രജിസ്​റ്റര്‍ ചെയ്യുകയും ചെയ്​തു. ജഹാന്‍ഗിറബാദിലെ ഖലോര്‍ സ്വദേശിയാണ്​ യുവതി. ആക്രമിച്ച മൂന്നുപേരുടെ പേരുകള്‍ യുവതി വെളിപ്പെടുത്തുകയും ചെയ്​തു.

ഖുര്‍ജ നഗറിലെ ബന്ധുവിന്‍റെ വീട്ടിലെത്തിയതായിരുന്നു യുവതി. അവിടെവെച്ച്‌​ ബന്ധു ഉപദ്രവിച്ചതിനെ തുടര്‍ന്ന്​ വീട്ടില്‍നിന്ന്​ ഇറങ്ങിയോടി. എന്നാല്‍, ബന്ധുവിന്‍റെ സുഹൃത്തുക്കളായ രണ്ടുപേര്‍ തന്നെ പിടികൂടുകയും ഉപദ്രവിക്കുകയുമായിരുന്നു -യുവതി​യുടെ പരാതിയില്‍ പറയുന്നു. സി.സി.ടി.വി ദൃശ്യങ്ങളില്‍ നവംബര്‍ 24ന്​ രാത്രി 10.59നാണ്​ സംഭവം. ഇരുട്ടിലൂടെ സ്​ത്രീ ഓടുന്നതും പ്രദേശത്തെ ഒരു വാതിലില്‍ മുട്ടുന്നതും കാണാം. യുവതിയുടെ പിന്നാലെ രണ്ടുപേര്‍ വരികയും യുവതിയെ വലിച്ചുകൊണ്ടുപോകുന്നതും വീഡിയോയിലുണ്ട്​.

പ്രതികള്‍ തന്നെ ഉപദ്രവിക്കുകയും ബുലന്ദേശ്വറിലെ സ്​കൂളിന്​ സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ വരും വരായ്​കകള്‍ അനുഭവിക്കേണ്ടി വരുമെന്ന്​ ഭീഷണിപ്പെടുത്തിയതായും പറയുന്നു. പീഡനം, ആക്രമണം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ്​ കേസ്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ ദൃശ്യങ്ങൾ പകർത്തി ; യുവതിയുടെ പരാതിയിൽ എസ്‌എഫ്‌ഐ നേതാവിനെതിരെ...

0
കണ്ണൂർ: വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ...

കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വീണ്ടും കാലാവധി നീട്ടി...

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത്...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി. മലയാളികൾ...